500 കോടി നല്‍കിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് ഭീഷണി
May 6, 2017, 23:48 IST
ബെംഗളുരു: (www.kasargodvartha.com 06.05.2017) പ്രമുഖ ഐ ടി കമ്പനിയായ വിപ്രോയ്ക്ക് അക്രമഭീഷണി. 500 കോടി നല്‍കിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്നാണ് അഞ്ജാതരുടെ ഭീഷണി. ബിറ്റ് കോയിനുകളായി 500 കോടി രൂപ നല്‍കണമെന്ന് ഇമെയില്‍ സന്ദേശത്തിലൂടെ അഞ്ജാതര്‍ ആവശ്യപ്പെടുകയായിരുന്നു.
മെയ് 25നുള്ളില്‍ പണം പ്രത്യേകം പോര്‍ട്ടറിലൂടെ നല്‍കണമെന്നാണ് അഞ്ജാതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വിപ്രോ ബെംഗളുരു പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ ഭീകരവാദം സംബന്ധിച്ച നിയമപ്രകാരം കേസെടുത്തു. വിഷപദാര്‍ത്ഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന ഭീക്ഷണിയാണ് അഞ്ജാതര്‍ മുഴക്കിയിരിക്കുന്നത് എന്നാണ് റിപോര്‍ട്ട്.
ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാന്‍ ശക്തിയുള്ള റിസിന്‍ എന്ന രാസപദാര്‍ത്ഥം ഉപയോഗിക്കുമെന്നും ഉടന്‍ തന്നെ വിഷപദാര്‍ത്ഥം നിറച്ച പായ്ക്കറ്റുകള്‍ കമ്പനിയിലേയ്ക്ക് അയക്കുമെന്നുമാണ് സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, Wipro, Company, Office, Threatening, Cash, Police, Complaint, Attack, E-mail, Unknown, Cyber Terrorism, Poisoning.