city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM | ഹിമാചലിൽ വീണ്ടും ചെങ്കൊടി പാറുമോ? ഏക സീറ്റ് നില നിർത്താമെന്ന പ്രതീക്ഷയിൽ സിപിഎം

ഷിംല: (www.kasargodvartha.com) ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരേൻഡ്യയിലെ ഏക സീറ്റ് ഇത്തവണ നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം. കാലാവധി പൂർത്തിയാക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭയിലെ സിപിഎമിന്റെ ഏക അംഗമാണ് 2017-ൽ തിയോഗ് മണ്ഡലത്തിൽ നിന്ന് വിജയിച്ച രാകേഷ് സിംഘ. സംസ്ഥാനത്ത് 24 വര്‍ഷത്തിന് ശേഷമാണ് സിപിഎമിന് ഒരു നിയമസഭാംഗത്വം ലഭിച്ചത്.
  
CPM | ഹിമാചലിൽ വീണ്ടും ചെങ്കൊടി പാറുമോ? ഏക സീറ്റ് നില നിർത്താമെന്ന പ്രതീക്ഷയിൽ സിപിഎം

ബിജെപി സ്ഥാനാര്‍ഥി രാകേഷ് വര്‍മയെ 1,983 വോടുകള്‍ക്കാണ് കഴിഞ്ഞ തവണ രാകേഷ് പരാജയപ്പെടുത്തിയത്. നേരത്തെ 1993ല്‍ ഷിംല മണ്ഡലത്തിലും രാകേഷ് സിംഘ വിജയിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി അയോഗ്യനാക്കിയതിനാൽ അത്തവണ കാലാവധി പൂർത്തിയാക്കാനായില്ല. കഴിഞ്ഞ തവണ വിജയിച്ച തിയോ ഗില്‍ തന്നെയാണ് ഇത്തവണയും സിംഘയുടെ പോരാട്ടം. കൂടാതെ ഹിമാചലിൽ 11 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എന്നാൽ സിപിഎമിന് ഏറെ പ്രതീക്ഷ തിയോഗിലാണ്. കോണ്‍ഗ്രസിലെ കുല്‍ദീപ് സിംഗ് റാത്തോറും ബിജെപിയിലെ അജയ് ശ്യാമുമാണ് സിംഘയുടെ എതിരാളികള്‍ .

രാകേഷ് ജനങ്ങൾക്കിടയിൽ അനിഷേധ്യമായ ജനപ്രിയനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ, ബിജെപിയിലെയും കോൺഗ്രസിലെയും ചേരിപ്പോരും രാകേഷിന് മുതലെടുക്കാനായി. ഹിമാചലിൽ ചിലയിടങ്ങളിലൊക്കെ സിപിഎമിന് സ്വാധീനമുണ്ട്. ഹിമാചല്‍ സര്‍വകലാശാലയിലെ എസ്എഫ്‌ഐയാണ് സിപിഎമിന്റെ അടിത്തറ. രാകേഷ് സിംഘ ഉള്‍പെടെ സംസ്ഥാനത്തെ സിപിഎം നേതാക്കളൊക്കെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളായിരുന്നു. ഷിംല മുനിസിപൽ കോർപറേഷനിലും മുൻ പഞ്ചായത് തെരഞ്ഞെടുപ്പുകളിലും വിജയിച്ചതുൾപെടെയുള്ള മറ്റ് വിജയങ്ങൾ സിപിഎം ഹിമാചലിൽ നേടിയിട്ടുണ്ട്.

Keywords:  National, News, Top-Headlines, Latest-News, Election, Politics, Political-News, Political party, CPM, BJP, Congress, Will CPI-M retain its lone bastion in Himachal polls?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia