city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

HC Verdict | ഭർത്താവിനെ 'സ്‌ത്രീലമ്പടന്‍' എന്ന് മുദ്രകുത്തുന്നത് കൊടുംക്രൂരതയെന്ന് ഹൈകോടതി; വിവാഹമോചനത്തിന് അനുവാദം

ന്യൂഡെൽഹി:  (KasargodVartha)  തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു വ്യക്തിയെ പരസ്യമായി അപമാനിക്കുകയും 'സ്‌ത്രീലമ്പടന്‍' എന്ന് മുദ്രകുത്തുകയും ചെയ്യുന്നത് അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയാണെന്ന് ഡെൽഹി ഹൈകോടതി. ഭാര്യയുടെ ഇത്തരം പ്രവൃത്തികൾ കൊടും ക്രൂരതയ്ക്ക് കാരണമായി വിശേഷിപ്പിച്ച ഹൈകോടതി ദമ്പതികൾക്ക് കീഴ്കോടതി അനുവദിച്ച വിവാഹമോചനം ശരിവെച്ചു. ഭർത്താവിനെതിരെ ഭാര്യ സമർപിച്ച ഹർജി ബെഞ്ച് തള്ളി.

HC Verdict | ഭർത്താവിനെ 'സ്‌ത്രീലമ്പടന്‍' എന്ന് മുദ്രകുത്തുന്നത് കൊടുംക്രൂരതയെന്ന് ഹൈകോടതി; വിവാഹമോചനത്തിന് അനുവാദം

വിശ്വാസ്യതയും ബഹുമാനവുമാണ് ഏതൊരു ദാമ്പത്യത്തെയും നിലനിറുത്തുന്ന ഏറ്റവും ശക്തമായ തൂണുകളെന്നും അതിനാൽ ഒരു വ്യക്തിയും തന്റെ പ്രധാനപ്പെട്ട മറ്റൊരാളുമായി ഇത്തരം അതിരുകടന്ന പെരുമാറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഏതൊരു ഇണയും തങ്ങളുടെ പങ്കാളി തങ്ങളെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുക മാത്രമല്ല, ആവശ്യമുള്ള സമയങ്ങളിൽ, ഇണ തന്റെ പ്രതിച്ഛായയും പ്രശസ്തിയും സംരക്ഷിക്കുന്നതിനുള്ള ഒരു കവചമായി പ്രവർത്തിക്കുമെന്ന് ചിന്തിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ, ഓഫീസ് മീറ്റിങ്ങുകൾക്കിടയിൽ ജീവനക്കാരുടെയും അതിഥികളുടെയും മുന്നിൽ വെച്ച് ഭർത്താവിനെ ഭാര്യ പരസ്യമായി അപമാനിക്കുകയും വാക്കാൽ ആക്രമിക്കുകയും ചെയ്യുന്ന കേസാണ് ഇതെന്നും കോടതി പറഞ്ഞു. ആറുവർഷത്തെ വൈവാഹിക ജീവിതത്തിനൊടുവിലാണ് ഇരുവരും അകന്നത്.

Keywords: HC, Verdict, New Delhi, High Court, Divorce, Petition, Family Court, Plea,  Wife humiliating husband, labelling him a 'womaniser' extreme cruelty: High Court.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia