city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

VLC Player Ban | ജനപ്രിയമായ വിഎൽസി മീഡിയ പ്ലെയർ എന്തുകൊണ്ട് ഇൻഡ്യയിൽ നിരോധിച്ചു, ഉപയോക്താക്കൾ ഇനി എന്ത് ചെയ്യണം?

ന്യൂഡെൽഹി: (www.kasargodvartha.com) ജനപ്രിയ മീഡിയ പ്ലെയർ സോഫ്‌റ്റ്‌വെയർ വിഎൽസി (VLC) ഇൻഡ്യയിൽ നിരോധിച്ചിരിക്കുകയാണ്. Android, iOS, macOS, Windows, Linux തുടങ്ങിയ മിക്കവാറും എല്ലാ പ്രധാന ഓപറേറ്റിംഗ് സിസ്റ്റം പ്ലാറ്റ്‌ഫോമുകളിലും വിഎൽസി മീഡിയ പ്ലെയർ ലഭ്യമായിരുന്നു. നിരോധനത്തിന്റെ ഭാഗമായി ഔദ്യോഗിക വിഎൽസി വെബ്സൈറ്റ് നിരോധിക്കുകയും ഡൗൺലോഡ് ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
           
VLC Player Ban | ജനപ്രിയമായ വിഎൽസി മീഡിയ പ്ലെയർ എന്തുകൊണ്ട് ഇൻഡ്യയിൽ നിരോധിച്ചു, ഉപയോക്താക്കൾ ഇനി എന്ത് ചെയ്യണം?

ഔദ്യോഗിക വെബ്സൈറ്റ് തുറക്കാൻ ശ്രമിക്കുമ്പോൾ, 'ഐടി ആക്ട്, 2000, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെബ്സൈറ്റ് തടഞ്ഞു' എന്ന് എഴുതിക്കാണിക്കുന്നു. രണ്ട് മാസത്തിലേറെയായി എയർടെൽ, വി, ജിയോ, ആക്റ്റ് തുടങ്ങിയ പ്രമുഖ ഐഎസ്പികൾ വിഎൽസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിരോധിച്ചിട്ടുണ്ട്. അതിനാൽ, മിക്ക ഉപയോക്താക്കൾക്കും അവരുടെ പിസിയിൽ വിഎൽസി മീഡിയ പ്ലെയർ ഡൗൺലോഡ് ചെയ്യാൻ കഴിയുമായിരുന്നില്ല.

ചൈനയുടെ പിന്തുണയുള്ള ഹാകിംഗ് ഗ്രൂപായ സികാഡ സൈബർ ആക്രമണങ്ങൾക്കായി വിഎൽസി പ്ലെയറിനെ ഉപയോഗിക്കുന്നതായി പറയുന്നതിനാലാണ് വിഎൽസി പ്ലെയറിനെ വിലക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉപയോക്തൃ ഡാറ്റ മോഷ്ടിക്കാൻ ഉപയോഗിക്കാവുന്ന ഉപകരണങ്ങളിലേക്ക് മാൽവെയർ കടത്താൻ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ നിങ്ങളുടെ ഏതെങ്കിലും പിസിയിലോ ലാപ്‌ടോപിലോ വിഎൽസി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, സുരക്ഷിതമാവുന്നതിനായി അത് അൺഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കുക.

Keywords: News, National, Top-Headlines, Ban, Application, Government, India, VLC Player Is Banned In India, VLC Player, Why VLC Player Is Banned In India? What Should You Do?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia