Importance of Environment Day | പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യമെന്താണ്? തയ്യാറെടുപ്പുകള്‍ നടത്താം
ന്യൂഡെല്‍ഹി: (www.kasargodvrtha.com) ജൂണ്‍ അഞ്ചിനാണ് പരിസ്ഥിതി ദിനം. എന്തുകൊണ്ടാണ് പരിസ്ഥിതി ദിനം അത്രമേല്‍ പ്രാധാന്യമായിരിക്കുന്നത്? പ്രകൃതിസംരക്ഷണത്തിന് ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടിയെടുക്കേണ്ടതുമുണ്ട്. അതിനുള്ള ചര്‍ചകളും പ്രവര്‍ത്തനങ്ങളും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്.
ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തണമെങ്കില്‍, 2030-ഓടെ വാര്‍ഷിക ഹരിതഗൃഹ വാതക ഉദ്വമനം പകുതിയായി കുറയ്ക്കണം. 2040 -ഓടെ വായുമലിനീകരണം 50 ശതമാനം വര്‍ധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏകദേശം മൂന്നിരട്ടിയാവും എന്നുമാണ് കരുതുന്നത്. ഇതിന് എന്തെങ്കിലും തരത്തില്‍ പരിഹാരം കാണേണ്ടതുണ്ട്. അതുന്നെയാണ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യവും.
പ്രകൃതിയുമായി ചേര്‍ന്നുകൊണ്ട് സുസ്ഥിരജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രകൃതി സംരക്ഷണത്തിന് ആദ്യം ചെയ്യേണ്ടത്. ലോകമാകെ തന്നെയും പാരിസ്ഥിതിക പ്രതിസന്ധികള്‍ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്. പരിസ്ഥിതി ദിനത്തിനായി നമുക്ക് തയ്യാറെടുപ്പുകള്‍ നടത്താം. പ്രകൃതിയെ സംരക്ഷിക്കാനായി തൈകള്‍ നട്ടുപിടിക്കാം. പച്ചപ്പ് നിലനിര്‍ത്താനായി ഒരുക്കങ്ങള്‍ ഇന്നുതന്നെ തുടങ്ങാം.
അതേസമയം, ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് സ്വീഡനാണ്. 'ഒരു ഭൂമി മാത്രം'എന്നതാണ് ക്യാംപയ്ന് മുദ്രാവാക്യം. യുനൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തില്‍ 1974 മുതല്‍ വര്‍ഷം തോറും പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന ഏറ്റവും വലിയ ആഗോള വേദിയാണിത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നു. ഇത്തവണ ആഘോഷത്തിന്റെ 50-ാം വാര്‍ഷികമാണ്.
Keywords: New Delhi, news, National, Top-Headlines, Environment, Why is World Environment Day important?







