city-gold-ad-for-blogger

മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ മന്‍മോഹന്‍സിംഗിന് ധൈര്യമുണ്ടായില്ല; മുന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി മോഡി

ന്യൂഡല്‍ഹി: (www.kasargodvartha.com 11.12.2017) മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ മന്‍മോഹന്‍സിംഗിന് ധൈര്യമുണ്ടായില്ലെന്ന് മുന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അന്ന് നടന്ന ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള അനുവാദത്തിനായി വ്യോമസേന മന്‍മോഹന്‍സിംഗിനെ സമീപിച്ചിരുന്നു. എന്നാല്‍ മന്‍മോഹന്‍സിംഗിന് അതിനുള്ള ധൈര്യമുണ്ടായില്ലെന്ന് മോഡി കുറ്റപ്പെടുത്തി.

മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ മന്‍മോഹന്‍സിംഗിന് ധൈര്യമുണ്ടായില്ല; മുന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി മോഡി

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവ്ലാഖിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. കഴിഞ്ഞ വര്‍ഷം ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രണത്തിന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി തിരിച്ചടിച്ച തന്റെ സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. 'ഉറി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ എന്റെ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തി. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. പക്ഷെ പാകിസ്താന് കനത്ത പ്രഹരം ഏല്‍പിക്കാന്‍ നമുക്കായി. ഇതാണ് എന്‍.ഡി.എ സര്‍ക്കാറും യു.പി.എ സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Top-Headlines, Narendra-Modi, Manmohan Singh,Why Did Manmohan Singh Not Show Courage To Order Surgical Strikes : PM Modi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia