city-gold-ad-for-blogger

Manik Saha | ഡോ. മണിക് സാഹ; മുന്‍ കോണ്‍ഗ്രസുകാരന്‍, ഇപ്പോള്‍ ത്രിപുരയിലെ ബിജെപിയുടെ മുഖം; ഡോക്ടറില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറ്റം

അഗര്‍ത്തല: (www.kasargodvartha.com) 2018 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രപരമായ വിജയമാണ് ത്രിപുരയില്‍ നേടിയത്. 25 വര്‍ഷമായി ഭരിച്ചിരുന്ന ഇടതുപക്ഷത്തെ ബിജെപി പുറത്താക്കി. വിജയത്തിലെ നായകനായ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം മുമ്പ് ബിപ്ലബ് കുമാര്‍ ദേവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭാ അംഗമായ മണിക് സാഹയെ മുഖ്യമന്ത്രിയാക്കി.
           
Manik Saha | ഡോ. മണിക് സാഹ; മുന്‍ കോണ്‍ഗ്രസുകാരന്‍, ഇപ്പോള്‍ ത്രിപുരയിലെ ബിജെപിയുടെ മുഖം; ഡോക്ടറില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറ്റം

ക്ലീന്‍ ഇമേജുള്ള വ്യക്തിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബിജെപി ആഗ്രഹിച്ചത്, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയില്‍ ഡോ. സാഹയുടെ പ്രതിച്ഛായ വളരെ മികച്ചതായി കണക്കാക്കപ്പെടുന്നു. അതേസമയം, സാഹയുടെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരു പ്രധാന തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചിരുന്നില്ല. അതിന് മാറ്റം വരുത്തി ടൗണ്‍ ബോര്‍ഡോവാലി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു. ഇത്തവണയും ഡോ. മണിക് സാഹ ബോര്‍ഡോവാലി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ മുഖ്യമന്ത്രിയായി

ഡോ. മണിക് സാഹ 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ്. 1995ല്‍ കോണ്‍ഗ്രസിലായിരിക്കെ സാഹ വാര്‍ഡ് കമ്മീഷണര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ 1976-ല്‍ പ്രീ-മെഡിക്കല്‍ പ്രസ്ഥാനത്തില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹത്തെ
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതല ബിജെപി ഏല്‍പ്പിച്ചു. ഇതിനിടയില്‍ ബിജെപിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഡോക്ടര്‍ മുതല്‍ രാഷ്ട്രീയക്കാരന്‍ വരെ

പട്നയിലെ ഗവണ്‍മെന്റ് ഡെന്റല്‍ കോളേജില്‍ നിന്ന് ഡെന്റല്‍ സര്‍ജറി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, ഡോ. സാഹ ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് ഡെന്റല്‍ കോളേജില്‍ നിന്ന് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറിയില്‍ എംഡിഎസ് ചെയ്തു. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ത്രിപുര മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായിരുന്നു. ഇതിനുപുറമെ, ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുമ്പ് ത്രിപുര സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Keywords:  Latest-News, National, Tripura-Meghalaya-Nagaland-Election, Assembly Election, Election, Top-Headlines, Politics, Political-News, Congress, BJP, Who is Manik Saha, chief minister of Tripura.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia