city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hisar's struggle | 1857ൽ ബ്രിടീഷുകാരിൽ നിന്ന് 83 ദിവസത്തേക്ക് സ്വാതന്ത്യം നേടിയ ഹിസാർ; പക്ഷേ, നൽകേണ്ടിവന്ന വില നൂറുകണക്കിന് ജീവനുകൾ; ചരിത്രത്തിലെ രക്തം ഒഴുകിയ നാളുകൾ

ഹിസാർ (ഹരിയാന): (www.kasargodvartha.com) ബ്രിടീഷ് ഈസ്റ്റ് ഇൻഡ്യ കംപനിക്കെതിരെ 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരം അല്ലെങ്കിൽ ഇൻഡ്യൻ കലാപം ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം ഇൻഡ്യൻ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച തീപ്പൊരിയുടെ തുടക്കമാണ്. ഇൻഡ്യക്കാർ ബ്രിടീഷ് ഉദ്യോഗസ്ഥർക്കെതിരെ കലാപം നടത്തിയപ്പോൾ, ചില പ്രവിശ്യകൾ ഒന്നിന് പുറകെ ഒന്നായി ചീട്ടുകൊട്ടാരം പോലെ വീണു. ബ്രിടീഷ് സൈന്യം വീണ്ടും സംഘടിച്ച് ഇൻഡ്യൻ കലാപം അടിച്ചമർത്തുന്നത് വരെ കലാപകാരികൾക്ക് ചുരുങ്ങിയ കാലത്തേക്കെങ്കിലും സ്വതന്ത്ര ഭരണം സ്ഥാപിക്കാൻ കഴിഞ്ഞു.
  
Hisar's struggle | 1857ൽ ബ്രിടീഷുകാരിൽ നിന്ന് 83 ദിവസത്തേക്ക് സ്വാതന്ത്യം നേടിയ ഹിസാർ; പക്ഷേ, നൽകേണ്ടിവന്ന വില നൂറുകണക്കിന് ജീവനുകൾ; ചരിത്രത്തിലെ രക്തം ഒഴുകിയ നാളുകൾ

ഹരിയാനയിലെ ഹിസാർ 1857-ലെ കലാപത്തിന്റെ ഫലമായി ചെറിയ കാലഘട്ടം സ്വാതന്ത്ര്യം ആസ്വദിച്ച അത്തരത്തിലുള്ള ഒരു പ്രദേശമാണ്. 1857 മെയ് 29-ന് ഇൻഡ്യൻ സേന ഹിസാർ പിടിച്ചടക്കി സ്വതന്ത്രമായി പ്രഖ്യാപിച്ചു, എന്നാൽ ഇവിടെകൊണ്ടും ഈ പോരാട്ടം അവസാനിച്ചില്ല. ഹിസാറിൽ ഉണ്ടായിരുന്ന എല്ലാ ബ്രിടീഷ് പട്ടാളക്കാരെയും ഒന്നുകിൽ വധിക്കുകയോ അല്ലെങ്കിൽ വിപ്ലവകാരികൾ തടവിലാക്കുകയോ ചെയ്തു. എന്നാൽ ബ്രിടീഷ് പട്ടാളക്കാരിൽ ഒരാൾ രക്ഷപ്പെടുകയും തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ മുഴുവൻ സംഭവങ്ങളും അറിയിക്കുകയും ചെയ്തു.

ബ്രിടീഷ് സൈന്യം ഉടൻ തന്നെ വീണ്ടും സംഘടിച്ച് ഇൻഡ്യൻ സേനയെ ആക്രമിക്കാൻ പദ്ധതിയിട്ടു. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ശാ സഫറിന്റെ കുടുംബത്തിൽപ്പെട്ട അസം ഖാനായിരുന്നു ഇൻഡ്യൻ സേനയെ നയിച്ചിരുന്നത്. ബ്രിടീഷ് സൈന്യം തോക്കുകളും പീരങ്കികളും ഉപയോഗിച്ച് സായുധരായപ്പോൾ വിപ്ലവകാരികൾക്ക് ഉണ്ടായിരുന്നത് പരമ്പരാഗത ആയുധങ്ങളായിരുന്നു. പലതുകൊണ്ടും ബ്രിടീഷ് സൈന്യത്തിന് ഇൻഡ്യൻ സേനയുടെ മേൽ മുൻതൂക്കമുണ്ടായിരുന്നു.

പ്രതിരോധം അധികനാൾ നീണ്ടുനിന്നില്ല. അക്കാലത്തെ പരമ്പരാഗത ആയുധങ്ങൾക്ക് ആധുനിക തോക്കുകൾക്ക് മുന്നിൽ നിൽക്കാൻ കഴിയാതെ നിരവധി വിപ്ലവകാരികൾ കൊല്ലപ്പെട്ടു. യുദ്ധത്തിൽ 438 വിപ്ലവകാരികൾ രക്തസാക്ഷികളായി. ഇതിൽ 235 രക്തസാക്ഷികളുടെ മൃതദേഹങ്ങൾ ഹിസാറിനു ചുറ്റും ചിതറിക്കിടന്നു. ബാക്കി മൃതദേഹങ്ങൾ കണ്ടെത്താനായില്ല.

ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ബ്രിടീഷ് സേന തങ്ങൾ തടവിലാക്കിയ ഇൻഡ്യൻ തടവുകാരെ കൊല്ലാൻ ഉത്തരവിട്ടു. ഹിസാറിലെ ലാൽ സഡക് റോഡിൽ 123 വിപ്ലവകാരികൾ റോഡ് റോളറുകൾക്കടിയിൽ ചതഞ്ഞരഞ്ഞു. ഹ്രസ്വകാലമായിരുന്നെങ്കിലും, ഹിസാർ 1857 മെയ് 30 മുതൽ 1857 ഓഗസ്റ്റ് 19 വരെ സ്വതന്ത്രമായിരുന്നു, പക്ഷേ അതിന് നൽകിയ വില അതിലും വലുതായിരുന്നു.

Keywords:  National, India, News, Top-Headlines, Independence-Freedom-Struggle, Dead Body, Weapon, Army, Attack, When Hisar was free of British rule for 83 days. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia