Price Hiked | വില ഉയര്‍ന്നു, രാജ്യത്തെ ഗോതമ്പ് കൃഷിയില്‍ വര്‍ധന; മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് കര്‍ഷകര്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) വില ഉയര്‍ന്നതോടെ രാജ്യത്തെ ഗോതമ്പ് കൃഷിയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബര്‍ ഒമ്പതിന് അവസാനിച്ച ആഴ്ചയില്‍ ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനം ഉയര്‍ന്നു. മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് കര്‍ഷകര്‍ കൂടുതല്‍ പ്രദേശത്ത് വിളയിറക്കിയതാണ് കാരണം.
ഗോതമ്പിന് ഉയര്‍ന്ന വില ഉയര്‍ന്നതും സര്‍കാരിന്റെ കൈവശമുള്ള സ്റ്റോക് (Stock) കുറഞ്ഞതും കര്‍ഷകരെ കൃഷി വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു. അടുത്ത കുറച്ച് മാസങ്ങളില്‍ വിപണികള്‍ ഗോതമ്പിന് അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികളാണ് ഗോതമ്പ് കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
വെള്ളിയാഴ്ച വരെ ഏകദേശം 25.57 ദശലക്ഷം ഹെക്ടറില്‍ ഗോതമ്പ് വിതച്ചിട്ടുണ്ടെന്നാണ് കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 20.39 ദശലക്ഷം ഹെക്ടറായിരുന്നു. മൊത്തത്തില്‍, സാധാരണയായി 30 മുതല്‍ 31 ദശലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് ഗോതമ്പ് വിതയ്ക്കുന്നത്.
Keywords: News, National, Top-Headlines, Agriculture, Price, farmer, New Delhi, Wheat acreage surges 25% from last year.