city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

WhatsApp | ഐക്ലൗഡ് ആവശ്യമില്ല; ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പഴയ ഫോണില്‍ നിന്ന് പുതിയതിലേക്ക് ഇനി ചാറ്റുകള്‍ എളുപ്പത്തില്‍ മാറ്റാം; വാട്‌സ്ആപിന്റെ പുതിയ ഫീച്ചര്‍ വരുന്നു

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഒരു ഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍, ആദ്യ ഫോണിലെ വാട്‌സ്ആപ് ചാറ്റുകള്‍ പുതിയ ഫോണിലും ലഭിക്കാന്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത ഓപ്ഷനുകള്‍ മെറ്റ നല്‍കുന്നുണ്ട്. അതിനിടയിലാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത വന്നിരിക്കുന്നത്. ഇനി ഐക്ലൗഡ് (iCloud) ആവശ്യമില്ലാതെ തന്നെ പഴയ ഐഫോണില്‍ നിന്ന് മറ്റൊരു ഐഫോണിലേക്ക് വാട്‌സ്ആപ് ചാറ്റുകള്‍ എളുപ്പത്തില്‍ കൈമാറാന്‍ കഴിയും.
        
WhatsApp | ഐക്ലൗഡ് ആവശ്യമില്ല; ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പഴയ ഫോണില്‍ നിന്ന് പുതിയതിലേക്ക് ഇനി ചാറ്റുകള്‍ എളുപ്പത്തില്‍ മാറ്റാം; വാട്‌സ്ആപിന്റെ പുതിയ ഫീച്ചര്‍ വരുന്നു

'ഐഫോണ്‍ ടു ഐഫോണ്‍ ചാറ്റ് ട്രാന്‍സ്ഫര്‍' ഫീച്ചര്‍ വാട്‌സ്ആപ് പരീക്ഷിക്കുകയാണെന്ന് വാട്ട്സ്ആപ്പിന്റെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്ന വെബ്സൈറ്റായ വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ ഐഫോണില്‍ നിന്ന് പുതിയ ഐഫോണിലേക്ക് ഒറ്റ ക്ലിക്കില്‍ ചാറ്റുകള്‍ മാറ്റാന്‍ കഴിയും. നിലവില്‍, ഈ ഫീച്ചര്‍ ചില ബീറ്റ ടെസ്റ്ററുകള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്, ഇത് വരും സമയങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമായേക്കും.

പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതോടെ, വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ മതിയാകും. ലോഗിന്‍ ചെയ്ത ശേഷം, പഴയ ഫോണില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് പുതിയ ഫോണില്‍ നിന്ന് സ്‌കാന്‍ ചെയ്താല്‍ മാത്രം മതിയാവുമെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡിലും ലഭ്യമാകും

മെറ്റാ ഐഫോണില്‍ കൊണ്ടുവരാന്‍ പോകുന്ന തരത്തിലുള്ള ഫീച്ചര്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ ലഭിക്കും. ഇതിനുള്ള പരീക്ഷണങ്ങളും നടന്നുവരികയാണ്. ഈ ഫീച്ചര്‍ അവതരിപ്പിച്ചക്കുന്നതോടെ ഗൂഗിള്‍ ഡ്രൈവിലൂടെ ചാറ്റുകള്‍ കൈമാറ്റം ചെയ്യേണ്ടതില്ല. ഒറ്റ ക്ലിക്കില്‍ ജോലി പൂര്‍ത്തിയാക്കാം.

Keywords: WhatsApp, Social Media, Features, News, Malayalam-News, Social-Media News , Technology, Technology-News, WhatsApp Will Soon Allow Users to Transfer Chat Without iCloud.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia