WhatsApp's new feature | സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയ പരിധി വാട്സ്ആപ് നീട്ടുന്നു; പുതിയ മാറ്റങ്ങള്‍ വരുന്നു
Jul 1, 2022, 19:40 IST
ന്യൂയോര്‍ക്: (www.kasargodvartha.com) സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയ പരിധി വാട്സ്ആപ് നീട്ടുമെന്ന് റിപോര്‍ട്. ചില ബീറ്റ ഉപയോക്താക്കള്‍ക്കായി ഈ അപ്ഡേറ്റ് ഔദ്യോഗികമായി പുറത്തിറക്കും. പുതിയ അപ്ഡേറ്റിന് ശേഷം, രണ്ട് ദിവസവും 12 മണിക്കൂറിനുമുള്ളില്‍ എപ്പോള്‍ വേണമെങ്കിലും സന്ദേശങ്ങള്‍ ഇല്ലാതാക്കാം. നേരത്തെ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെകന്‍ഡ് മാത്രമാണ് സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നല്‍കിയിരുന്നത്. ഗ്രൂപ് അഡ്മിന് ഏതൊരു ഉപയോക്താവിന്റെയും സന്ദേശം ഡിലീറ്റ് ചെയ്യാനും കഴിയും. അപ്ഡേറ്റിന്റെ റിലീസ് തീയതി വെളിപ്പെടുത്തിയിട്ടില്ല. ഇത് ഉപയോഗിക്കാന്‍ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും.
കൂടാതെ ഏതെങ്കിലും കാരണത്താല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അകൗണ്ട് ബ്ലോക് ചെയ്യപ്പെട്ടാല്‍ അപീല്‍ നല്കാന് അനുവദിക്കുന്ന ഒരു പുതിയ ഫീചറും ഉടന്‍ വരുമെന്ന് WABetaInfo റിപോര്‍ട് ചെയ്തു. വാട്സ്ആപിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത ഉപയോക്താക്കളുടെ അകൗണ്ടുകള്‍ ബ്ലോക് ചെയ്യുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യുന്നു. ഉപയോക്താക്കളെ നിരോധനം പിന്‍വലിക്കാന്‍ അപീല്‍ ചെയ്യാന്‍ അനുവദിക്കുന്ന ഫീചര്‍ വാട്സ്ആപ് ബീറ്റയില്‍ ഉടന്‍ ലഭ്യമാക്കും. മറ്റുള്ളവയില്‍ എപ്പോള്‍ മുതല്‍ ലഭിക്കുമെന്ന് വ്യക്തമല്ല.
വാട്സ്ആപ് റിയാക്ഷന് അപ്ഡേറ്റ് ചെയ്ത ബീറ്റ പതിപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി ഒരു കൂട്ടം ടെസ്റ്ററുകള്‍ പുറത്തിറക്കുമെന്നും അറിയുന്നു. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന ഫീചറാണിത്.

Keywords: News, World, National, Top-Headlines, Whatsapp, Social-Media, Report, WhatsApp's New Feature, WhatsApp Extends Time Limit To Delete Messages.
< !- START disable copy paste -->