'അവർക്ക് എന്റെ മോനെ എന്ത് സ്നേഹമാണെന്നോ?' സർക്കാർ അന്വേഷണ ഏജൻസികളെ പരിഹസിച്ച് ഡി കെ ശിവകുമാറിന്റെ അമ്മ
Oct 6, 2020, 13:33 IST
ബംഗളൂറു: (www.kasargodvartha.com 05.10.2020) കർണ്ണാടക കോൺഗ്രസ്സ് അധ്യക്ഷ്യൻ ഡി കെ ശിവകുമാറിനെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര സർക്കാർ ഏജൻസികളെ മധുരമായി പരിഹസിച്ച് മാതാവ് ഗൗരമ്മ.'അവർക്ക് എന്റെ മോനോട് വല്ലാത്ത ഇഷ്ടമാ. കൊണ്ടുപോയ്ക്കോട്ടെ. ഇ ഡി, ജി ഡി, സി ഡി ആരുമാവട്ടെ ഭയങ്കര സ്നേഹമാണ്. അവർക്ക് വേണ്ടിടത്തെല്ലാം കൊണ്ടുപോവട്ടെ. അങ്ങിനെയല്ലേ ആശകൾ നിറവേറുക! വേറെ പണിയൊന്നുമില്ലല്ലോ അവർക്ക്...'
രാമനഗര ജില്ലയിലെ കോദിഹള്ളിയിലെ തന്റെ വീട് സി ബി ഐ റെയ്ഡ് ചെയ്തതിനെത്തുടർന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമയത്തിന് ആഹാരം തരുമെങ്കിൽ മകനോടൊപ്പം എവിടെ വേണമെങ്കിലും പോയി കിടക്കാൻ താൻ തയ്യാറാണെന്ന് എൺപത്തി ഒന്ന് കാരിയായ ഗൗരമ്മ പറയുന്നു.

Keywords: Karnataka, National, Congress, Government, 'What love do they have for my Son?' DK Sivakumar's mother mocks government investigative agencies