city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Valentine's Day | 'സ്‌നേഹത്തിന്റെ പേരില്‍ തൂക്കിലേറിയ വാലന്റൈന്‍'; പ്രണയദിനം ആഘോഷിച്ച് തുടങ്ങിയത് ഇങ്ങനെ

ന്യൂഡെല്‍ഹി: (www.kasargodvartha.com) വാലന്റൈന്‍സ്-ഡേ സ്‌നേഹത്തിന്റെയും പ്രകടനത്തിന്റെയും ദിവസമാണ്. 365 ദിവസത്തില്‍ ഒരു ദിവസമെങ്കിലും സ്‌നേഹിക്കുന്നവരുടെ പേരില്‍ ഓര്‍ക്കണമെന്ന് ഈ ദിനം പ്രണയദിനമാക്കിയവര്‍ കരുതിയിരിക്കണം. പുരാതന റോമില്‍ വാലന്റൈന്‍സ് ഡേ ആരംഭിച്ചതായി പറയുന്നു. അക്കാലത്ത്, ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 15 വരെ 'ലൂപ്പര്‍കാലിയ' എന്ന ഉത്സവം ആഘോഷിച്ചിരുന്നു.
              
Valentine's Day | 'സ്‌നേഹത്തിന്റെ പേരില്‍ തൂക്കിലേറിയ വാലന്റൈന്‍'; പ്രണയദിനം ആഘോഷിച്ച് തുടങ്ങിയത് ഇങ്ങനെ

അക്കാലത്ത്, ഒരു നായയെയും ഒരു ആടിനെയും പുരുഷന്മാര്‍ ബലിയര്‍പ്പിക്കുകയും പിന്നീട് ഈ മൃഗങ്ങളുടെ തൊലികൊണ്ടുണ്ടാക്കിയ തോല്‍ കൊണ്ട് സ്ത്രീകളെ അടിക്കുകയും ചെയ്തിരുന്നു. ഇത് സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെട്ടു. എ ഡി മൂന്നാം നൂറ്റാണ്ടില്‍ ലൂപ്പര്‍കാലിയ എന്ന ഉത്സവം വാലന്റൈന്‍സ് ദിനമായി രൂപാന്തരപ്പെട്ടുവെന്നാണ് പറയുന്നത്.

വാലന്റൈന്‍സ് ഡേ ചരിത്രം

റോമിലെ രാജാവ് ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ക്രൂരനും യുദ്ധക്കൊതിയനുമായിരുന്നു. പ്രണയബന്ധങ്ങളെ രാജാവ് ശക്തമായി എതിര്‍ത്തു. വിവാഹിതരായി ജീവിക്കുന്ന റോമന്‍ പടയാളികളില്‍ യുദ്ധവീര്യം കുറവാണെന്നും, അവരില്‍ കുടുംബത്തോടാണ് പ്രതിപത്തി കൂടുതലെന്നും വിശ്വസിച്ചു ചക്രവര്‍ത്തി തന്റെ ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കി. ക്രിസ്ത്യന്‍ ദമ്പതികളെ വിവാഹം കഴിക്കാന്‍ സഹായിച്ച പുരോഹിതനായിരുന്നു വാലന്റൈന്‍. ഇതിനെ തുടര്‍ന്ന് ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി വാലന്റൈനെ ശിരഛേദം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ഫെബ്രുവരി 14 ന് അദ്ദേഹത്തെ തൂക്കിലേറ്റി. സെന്റ് വാലന്റൈന്‍ ജയിലില്‍ ആയിരുന്നപ്പോള്‍, ജയിലറുടെ അന്ധയായ മകള്‍ക്ക് അറിവ് പകരുകയും 'എന്ന് നിന്റെ വാലെന്റൈന്‍', എന്നെഴുതിയ ഒരു കാര്‍ഡ് എഴുതുകയും ചെയ്തുവെന്നും പറയപ്പെടുന്നു.

അഞ്ചാം നൂറ്റാണ്ടില്‍, പോപ്പ് ഗെലാസിയസ് ലൂപ്പര്‍കാലിയയിലെ പുറജാതീയ ആചാരങ്ങളെ നിരോധിക്കുകയും സെന്റ് വാലന്റൈന്‍സ് ദിനവുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പഴയ ഉത്സവം പുതിയ ഉത്സവമായി. പ്രശസ്ത കവികളായ ജെഫ്രി ചോസര്‍, വില്യം ഷേക്‌സ്പിയര്‍ എന്നിവരും പ്രണയത്തെക്കുറിച്ചും അഭിനിവേശത്തെക്കുറിച്ചും മധുരമുള്ള വാക്കുകള്‍ എഴുതി ദിനത്തെ ജനപ്രിയമാക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍, ഫെബ്രുവരി 14 ലോകമെമ്പാടും സ്‌നേഹത്തിന്റെ പ്രകടന ദിനമായി ആഘോഷിക്കാന്‍ തുടങ്ങി. പുതുതലമുറയിലെ യുവാക്കള്‍ വാലന്റൈന്‍ വാരം മുഴുവന്‍ ആഘോഷിക്കുന്നു.

Keywords:  Valentine's-Day, National, Top-Headlines, New Delhi, Love, Celebration, What is Valentine's Day and how did it start?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia