city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Irregular Periods | ക്രമം തെറ്റിയ ആർത്തവം നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ? പരിഹാമുണ്ട്, അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ!

ന്യൂഡെൽഹി: (KasargodVartha) ക്രമം തെറ്റിയ ആർത്തവം നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ? പല സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് ആർത്തവ സമയത്തിലുള്ള ക്രമക്കേട്. ഒരു സ്ത്രീക്ക് ആർത്തവം തുടങ്ങിയാൽ 50 ഉം 52 വയസും വരെയൊക്കെ ആർത്തവ രക്തം ഉണ്ടാവാറുണ്ട് എന്നാണ് പറയുന്നത്. ഗർഭാശയത്തിലെ ആന്തരിക സ്തരമായ 'എന്റോമെട്രിയം' യോനി വഴി പുറന്തള്ളപ്പെടുന്ന രക്തത്തെയാണ് ആർത്തവ രക്തം എന്ന് പറയുന്നത്.

Irregular Periods | ക്രമം തെറ്റിയ ആർത്തവം നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ? പരിഹാമുണ്ട്, അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ!

  എന്താണ് ക്രമം തെറ്റിയ ആർത്തവം?

ആരോഗ്യ നില അനുസരിച്ചു ആർത്തവ നാളുകളിൽ വ്യത്യാസം ഉണ്ടാവാം. അഞ്ച് ദിവസം മുതൽ ഏഴ് ദിവസം വരെയാണ് സാധാരണ കണ്ടുവരാറ്. സാധാരണയായി ഓരോ മാസവും 22 മുതൽ 28 വരെ ഉള്ള ദിവസങ്ങളിലാണ് ആർത്തവം ഉണ്ടാവാറുള്ളത്. എന്നാൽ 35 ദിവസം കഴിഞ്ഞിട്ടും ആർത്തവ രക്തം വാരാത്തതിനെയാണ് ക്രമം തെറ്റിയ ആർത്തവം എന്ന് പറയുന്നത്. പല കാരണങ്ങൾ കൊണ്ടും ആർത്തവം വൈകി വരാം അല്ലെങ്കിൽ വരാതിരിക്കാം. പലപ്പോഴും രോഗ ലക്ഷണമായും ആർത്തവം വൈകാറുണ്ട്.

കാരണമെന്ത്?

ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആർത്തവ ക്രമക്കേടിന് കാരണമാവാം. സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയാണ് ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്ന ഹോർമോണുകൾ. മാനസിക ആരോഗ്യത്തെയും ആശ്രയിച്ചാണ് ആർത്തവം ഉണ്ടാകുന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ തൈറോയ്ഡ് ഡിസോർഡേഴ്സ് പോലുള്ള അവസ്ഥകൾ മാനസിക സമ്മർദത്തിന് കാരണമാകാറുണ്ട്. വീര്യം കൂടിയ ഗര്‍ഭ നിരോധന ഗുളികകൾ കഴിക്കുന്നത് മൂലവും ആർത്തവ ക്രമക്കേടുകൾ സംഭവിക്കാവുന്നതാണ്.

എങ്ങനെ പരിഹാരം കാണാം?

നല്ല ഭക്ഷണ ശീലങ്ങളിലൂടെ ആർത്തവ പ്രശ്നങ്ങൾ മാറ്റാവുന്നതാണ്. പ്രത്യേകിച്ച് സ്ത്രീ ഹോർമോണായ ഈസ്ട്രജൻ വർധിക്കാനുള്ള ഭക്ഷണങ്ങൾ കഴിക്കുക. പച്ചക്കറികൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, ചുവന്ന മാംസം, മത്സ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുക. കൂടാതെ സോയ ഉത്പന്നങ്ങൾ, പയർ വർഗങ്ങൾ, ചണവിത്ത്, എള്ള്, ഒലിവ് ഓയിൽ, സെലറി, ഉണങ്ങിയ പഴങ്ങൾ നിത്യ ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്തുക.

ചില മരുന്നുകൾ കഴിക്കുന്ന സമയത്തും ആർത്തവ ക്രമക്കേടുകൾ വരാം അത്തരം സന്ദർഭങ്ങളിൽ നിർബന്ധമായും ഡോക്ടറെ കാണാവുന്നതാണ്. എങ്ങനെ ആണെങ്കിലും ക്രമം തെറ്റിയ ആർത്തവം ആരോഗ്യത്തിന് ദോഷകരമാണ്. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും കഴിവതും ഒഴിവാക്കുക. ശരീരത്തിനാവശ്യമായ പോഷകാഹാരങ്ങൾ ശീലമാക്കുക. മോശമായ ഭക്ഷണ ശീലങ്ങളും കടുത്ത മാനസിക സമ്മർദങ്ങളും അല്ലെങ്കിൽ മറ്റു രോഗലക്ഷണങ്ങളോ കൊണ്ടാവാം ആർത്തവ ക്രമക്കേടുകൾ ഉണ്ടാകുന്നത്. കാരണം എന്തായാലും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

Keywords: News, Malayalam, Period problems, Health Tips, Health, Lifestyle, Diseases,  What are menstrual irregularities?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia