പശ്ചിമബംഗാളില്‍ ബിജെപിക്ക് മുന്നേറ്റം; നന്ദിഗ്രമാമില്‍ മമത പിന്നില്‍, സുവേന്ദു അധികാരിക്ക് ലീഡ്
May 2, 2021, 10:35 IST
കൊല്‍ക്കത്ത: (www.kasargodvartha.com 02.05.2021) പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് വോടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ മണ്ഡലമായ ന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നില്‍.
രാവിലെ ഒമ്പത് മണി വരെയുള്ള കണക്ക് പ്രകാരം ഇവിടെ 2000 വോടിന് എതിരാളി സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്. ആദ്യഘട്ടം വോടെണ്ണി തുടങ്ങിയപ്പോള്‍ 1,497 വോടിനാണ് മമത പിന്നിലായത്. ബംഗാളില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.
Keywords: News, National, Politics, Top-Headlines, Election, Result, BJP, West Bengal-Election-2021, West Bengal Election Results 2021