city-gold-ad-for-blogger

ആടിയുലഞ്ഞു നന്ദിഗ്രാം; വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സുവേന്ദു അധികാരിക്ക് വിജയം

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.05.2021) നന്ദിഗ്രാമില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബിജെപിയുടെ സുവേന്ദു അധികാരിക്ക് വിജയം. ഭൂരിപക്ഷം മാറിമറിഞ്ഞ വേടെടെണ്ണലിനൊടുവിലായിരുന്നു മമത ബാനര്‍ജി പരാജയപ്പെട്ടത്. ജനവിധി അംഗീകരിക്കുന്നതായി മമത തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വോടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുമെന്നും മമത അറിയിച്ചു.

വോടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകളോളം സുവേന്ദു നൂറിലേറെ വോടിന്റെ ഭൂരിപക്ഷത്തിനു മുന്നിലായിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് നേരിയ ആശ്വാസമായി മമത തിരിച്ചുവന്നത്. എന്നാല്‍ പിന്നീടും ഭൂരിപക്ഷം മാറിമറിയുകയായിരുന്നു. നേരത്തെ, 1,200 വോടുകള്‍ക്ക് മമത അധികാരിയെ പരാജയപ്പെടുത്തിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സുവേന്ദു അധികാരി വിജയിച്ചതായുള്ള റിപോര്‍ട് വരുന്നത്. 

ആടിയുലഞ്ഞു നന്ദിഗ്രാം; വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സുവേന്ദു അധികാരിക്ക് വിജയം

Keywords: New Delhi, News, National, Top-Headlines, Vote, West Bengal-Election-2021, Result, Politics, West Bengal election result; Mamata wins Nandigram

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia