പശ്ചിമബംഗാൾ വർഗീയ കലാപം: കലാപത്തിന്റേതെന്ന പേരില്‍ സിനിമാരംഗം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
Jul 9, 2017, 17:49 IST
പശ്ചിമബംഗാൾ: (www.kasargodvartha.com 09.07.2017) പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ വര്‍ഗീയ കലാപത്തെ തുടർന്ന് പ്രചരിപ്പിച്ച ദൃശ്യങ്ങൾ വ്യാജം. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ് ചെയ്തു. പശ്ചിമബംഗാളിലെ വര്‍ഗീയ കലാപത്തിന്റെതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ രംഗമാണ് പ്രചരിച്ചത്.
ഭോജ്പുരി സിനിമയിലെ രംഗങ്ങളാണ് കലാപത്തിലേതെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ചില വെബ് സൈറ്റുകള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം മനസ്സിലായത്. ‘ഔറത്ത് ഖിലോന നഹി’ എന്ന പേരില്‍ 2014 പുറത്തിറങ്ങിയ ചിത്രത്തിലേതാണ് രംഗം. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ട് ബി ജെ പിയുടെ ഹരിയാന യൂണിറ്റിലെ പ്രവര്‍ത്തകന്‍ വിജേത മാലിക്ക് ബംഗാള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു.
വ്യാജ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. ഇത്തരം ചിത്രങ്ങള്‍ കണ്ട് ജനങ്ങള്‍ പ്രകോപിതരാകാത്തതിനാൽ അഭിമാനമുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
Summary: One person was arrested by the Kolkata Police on Saturday for allegedly sharing a still from a Bhojpuri movie, claiming that it was a photograph taken at the violence-hit North 24 Parganas in West Bengal. The image shows a man forcibly pulling a woman’s saree in public.
Keywords: West Bengal, Mamata Banerjee, Minister, Riot, Killed, Injured, Fake, Video, Facebook, Accused, Arrested, Police, News, Politics, Cinema