പശ്ചിമബംഗാളില്‍ സംഘര്‍ഷം; 4 ബി ജെ പി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു
Jun 9, 2019, 13:43 IST
സന്ദേശ്ഖല്ലി: (www.kasargodvartha.com 09.06.2019) പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന സന്ദേശ്ഖല്ലിയില്‍ സംഘര്‍ഷം. നാല് ബി ജെ പി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖയ്യൂം മൊല്ല, ബി ജെ പി പ്രവര്‍ത്തകരായ ദേവദാസ് മണ്ഡല്‍, തപാസ് മണ്ഡല്‍, ശുകന്ത് മണ്ഡല്‍, പ്രദീപ് മണ്ഡല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തിനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടി എം സി പ്രവര്‍ത്തകന്‍ ഖയ്യൂം മൊല്ലയെ ബി ജെ പി പ്രവര്‍ത്തകര്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ടി എം സി നേതാവും സംസ്ഥാന മന്ത്രിയുമായ ജ്യോതിപ്രിയോ മുല്ലിക് ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി പതാക അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികള്‍ക്കുമിടയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Crime, Murder, BJP, Politics, West Bengal: BJP-TMC clash in Basirhat, 5 dead
< !- START disable copy paste -->
Keywords: News, National, Crime, Murder, BJP, Politics, West Bengal: BJP-TMC clash in Basirhat, 5 dead
< !- START disable copy paste -->