വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച ബി ജെ പി നേതാവിന് ജാമ്യമില്ല
Aug 23, 2017, 23:53 IST
കൊല്‍ക്കത്ത: (www.kasargodvartha.com 23.08.2017) വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച ബി ജെ പി നേതാവിന് കോടതി ജാമ്യം നിഷേധിച്ചു. ബി ജെ പി ഐ ടി സെല്‍ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയുടെ ജാമ്യാപേക്ഷയാണ് ബംഗാളിലെ ബീര്‍ഭൂം ജില്ലാ കോടതി തള്ളിയത്.
മുസ്‌ലിം പോലീസുകാരന്‍ ഹിന്ദു യുവാവിനെ അടിക്കുന്നുവെന്നായിരുന്നു ഒരു വ്യാജ വീഡിയോ സഹിതം തരുണ്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. രണ്ട് മുസ്‌ലിം ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ഇവര്‍ ഹിന്ദുക്കളെ മനപൂര്‍വം വേട്ടയാടുകയാണെന്നും, മുസ്‌ലിം പോലീസ് ഓഫീസര്‍മാര്‍ ഹനുമാന്‍ ഭക്തര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയെന്നും വീഡിയോയില്‍ ആരോപിച്ചു.
ഇതിന് പിന്നാലെയാണ് ബംഗാളിലെ ബദുരിയ, ബസിര്‍ഹത് എന്നിവിടങ്ങളില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ജൂലൈ 12ന് തരുണ്‍ സെന്‍ഗുപ്തയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനും ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : BJP, Leader, Bail, Court, National, Top-Headlines, News, West Bengal: Birbhum court rejects BJP IT cell secretary’s bail plea twice in a fake video case.