city-gold-ad-for-blogger

'നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും പിന്തുണക്കില്ല'; നിലപാട് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്

പ്രയാഗ് രാജ്: (www.kasargodvartha.com 20.01.2022) അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും പിന്തുണക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്. മാഘ മേളയോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ പരേഡ് ഗ്രൗന്‍ഡില്‍ കര്‍ഷകരുടെ 'ചിന്തന്‍ ശിബിരില്‍' പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്ന് ദിവസത്തെ യോഗത്തില്‍ കര്‍ഷകരുമായും സംഘടനയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച ചെയ്തതെന്നും ടികായതിന്റെ വ്യക്തമാക്കി. രാജ്യവ്യാപകമായി നടന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല.

'നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും പിന്തുണക്കില്ല'; നിലപാട് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിരവധി കര്‍ഷകരെ ജയിലില്‍ അടച്ചു. ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ഇപ്പോഴും പദവിയില്‍ തുടരുകയാണ്. ഇത് വലിയ പ്രശ്‌നമാണെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കര്‍ഷകരുടെ ധാന്യങ്ങള്‍ സംഭരിക്കുന്നതിലെ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും രാകേഷ് ടികായത് വ്യക്തമാക്കി.

Keywords: News, National, Election, Top-Headlines, Politics, Farmer, Farmer Leader, Rakesh Tikait, 'We'll Not Support Anyone': Farmer Leader Rakesh Tikait.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Omega
WebDesk Omega

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia