Election Dates | വയനാട് ലോക് സഭാ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു; എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ 23 ന്
● ജാര്‍ഖണ്ഡില്‍ നവംബര്‍ 13-നും 20-നും 2 ഘട്ടങ്ങളിലായി നടക്കും
● മഹാരാഷ്ട്രയില്‍ നവംബര്‍ 20ന്
ന്യൂഡെല്‍ഹി: (KasargodVartha) മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചൊവ്വാഴ്ച വൈകിട്ടായിരുന്നു പ്രഖ്യാപനം. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. നവംബര്‍ 20ന് ആയിരിക്കും മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് സംസ്ഥാനത്തേയും വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടക്കും
കേരളത്തില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ച് ലോക് സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ് ബറേലി, വയനാട് എന്നീ രണ്ട് ലോക് സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വയനാട് ലോക് സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും
#WayanadByElection #Election2024 #MaharashtraPolls #JharkhandElections #VoteCounting #ElectionCommission