city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tricolour | ദേശീയപതാകയ്ക്ക് നേരെയുള്ള ഖാലിസ്ഥാനികളുടെ ആക്രമത്തിന് ഇന്ത്യയുടെ മറുപടി; ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ ഭീമൻ ത്രിവർണ പതാക ഉയർത്തി; വീഡിയോ വൈറൽ

ലണ്ടൻ: (www.kasargodvartha.com) ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ഞായറാഴ്ച ഉച്ചയോടെ ഇന്ത്യയുടെ ദേശീയ പതാക നീക്കം ചെയ്തതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വലിയ ത്രിവർണ പതാക ഉയർത്തി ഇന്ത്യ തിരിച്ചടിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥൻ തീവ്ര സിഖ് പ്രവർത്തകനിൽ നിന്ന് ത്രിവർണ പതാക പിടിച്ചെടുക്കുകയും ഖാലിസ്ഥാനി പതാക എറിയുകയും ചെയ്യുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tricolour | ദേശീയപതാകയ്ക്ക് നേരെയുള്ള ഖാലിസ്ഥാനികളുടെ ആക്രമത്തിന് ഇന്ത്യയുടെ മറുപടി; ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ ഭീമൻ ത്രിവർണ പതാക ഉയർത്തി; വീഡിയോ വൈറൽ

ത്രിവർണ പതാക ഇപ്പോൾ 'ഗംഭീരമായി' പാറി പറക്കുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഖാലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യം വിളിക്കുകയും ഇന്ത്യൻ എംബസി കെട്ടിടത്തിൽ ഇരച്ചുകയറുകയും ദേശീയ പതാക താഴെയിടുകയും ചെയ്തിരുന്നു. ഈ സംഭവം ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഖാലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഹൈക്കമീഷനിൽ ഇന്ത്യൻ പതാക വലിച്ചെറിയുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി ഇന്ത്യ ഡെൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സുരക്ഷയുടെ അഭാവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

യുകെയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ ഗവൺമെന്റിന്റെ ഉദാസീനത അസ്വീകാര്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചിരുന്നു. ലണ്ടനില്‍ നടന്ന സംഭവങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.

ഖാലിസ്ഥാൻ അനുഭാവിയായ അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പൊലീസ് ശ്രമങ്ങൾക്കെതിരെയാണ് ഖാലിസ്ഥാനി അനുകൂലികൾ ബ്രിട്ടനിൽ കലാപം നടത്തിയത്. ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് അമൃത്പാൽ സിംഗിനെ പിന്തുണച്ച് പതാകകളും പോസ്റ്ററുകളും വീശിയായിരുന്നു പ്രതിഷേധം. അതിനിടെയാണ് ദേശീയപതാകയെ അപമാനിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. 

 

Keywords: News, National, World, India, Flag, Video, Social-Media, Report, Video, Protest, India, Viral-Video, WATCH: Indian Embassy at London High commission puts up huge Tiranga after Khalistan supporters attack the Tricolour.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia