പുത്തന്‍ കാര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബത്തിന് നേരെ പാഞ്ഞുകയറി
Aug 24, 2017, 15:37 IST
ഹൈദരാബാദ്: (www.kasargodvartha.com 24/08/2017) പുത്തന്‍ കാര്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ദര്‍ശനത്തിനെത്തിയ കുടുംബത്തിന് നേരെ പാഞ്ഞുകയറി. മൂന്ന് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് കാര്‍ ഇടിച്ചത്. പരുചുരി ശിവജി എന്നയാളുടെ മാരുതി സുസുക്കി വിടാര ബ്രെസ്സയാണ് ക്ഷേത്രത്തില്‍ നിന്ന് ഇറക്കിയ ശേഷം അപകടത്തില്‍ പെട്ടത്.
വാരംഗലിലെ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്ത് വെച്ച് കാറിന്റെ നിയന്ത്രണം വിട്ട് കുടുംബത്തിന് നേരെ പാഞ്ഞുകയറുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കാര്‍ പുറത്തിറക്കിയ ഉടന്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറില്‍ ഇടിക്കാന്‍ പോവുകയും തുടര്‍ന്ന് കുടുംബത്തെ ഇടിച്ച് വീഴത്തുകയുമായിരുന്നു.
ക്ഷേത്രത്തിലേക്ക് പോയ കുടുംബത്തെയാണ് കാര്‍ ഇടിച്ചത്. ക്ഷത്രത്തിന് സമീപത്തുണ്ടായിരുന്ന ബൈക്കുകളിലും കാര്‍ ഇടിച്ചു. അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Updated
Keywords: Car, Driver, Family, Accident, Temple, Bike, Ambulance, Hospital, Police, Custody, News, National, Warangal: Driver rams into family of five soon after performing puja for new car.