city-gold-ad-for-blogger

കാശ്മീരില്‍ ജയിക്കാന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കണമെന്ന ആഹ്വാനവുമായി അല്‍ ക്വയ്ദ

ന്യുഡല്‍ഹി:(www.kasargodvartha.com 27/12/2017) കാശ്മീരില്‍ ജയിക്കാന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കണമെന്ന ആഹ്വാനവുമായി അല്‍ ക്വയ്ദ. ചൊവ്വാഴ്ച രാത്രി പുറത്തുവന്ന വീഡിയോയിലാണ് സംഘടനയുടെ ഉപഭൂഖണ്ഡത്തിലെ ഉപമേധാവി ഉസാമ മെഹമൂദ് ആഹ്വാനം ചെയ്തിരിക്കുന്നത്.'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

വിഡിയോയില്‍ ഉസാമ മെഹമൂദ് ഇന്ത്യ കശ്മീരില്‍ ആറ് ലക്ഷത്തോളം സൈനികരെ വിന്യാസിച്ചിരിക്കുന്നുണ്ടന്നും ന്യുഡല്‍ഹിയോ കൊല്‍ക്കൊത്തയോ ബംഗലൂരുവോ ആക്രമിച്ചാല്‍ മാത്രമേ കശ്മീരിലുള്ള ഇന്ത്യയുടെ ശ്രദ്ധ തിരിക്കാന്‍ സാധികുള്ളുവെന്നും പറയുന്നു. 

കാശ്മീരില്‍ ജയിക്കാന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കണമെന്ന ആഹ്വാനവുമായി അല്‍ ക്വയ്ദ

ഉപഭൂഖണ്ഡങ്ങളില്‍ ജിഹാദി പ്രസ്ഥാനം ശക്തിപ്രാപിക്കേണ്ടത് അനിവാര്യമാണെന്നും കശ്മീരിലെ ജനതയ്ക്ക് മേഖലയിലെ എല്ലാ മുസ്ലീംങ്ങളും തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഉസാമ ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയുടെ കാര്യം നോക്കൂ. ലോകമെമ്പാടും സ്വയം സുരക്ഷിതരാവാന്‍ അമേരിക്ക പാടുപെടുകയാണെന്നും ഇന്ത്യന്‍ സൈന്യത്തിന്റെയും ഹിന്ദു സര്‍ക്കാരിന്റെയും സമാധാനപരമായ ലോകം യുദ്ധഭൂമിയാക്കണമെന്നും ഉസാമ വിഡിയോയിലൂടെ ആഹാവനം ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Top-Headlines, Al-Qaeda, Army,Kashmir, War on Indian cities key to victory in Kashmir: Al-Qaeda

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia