city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോട്ടു ചെയ്തുകഴിഞ്ഞാല്‍ പേപ്പര്‍ സ്ലിപ് പുറത്തുവരുന്ന വി വി പാറ്റ് മെഷിന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും

ന്യൂഡല്‍ഹി: (www.kasargodvartha.com 13/05/2017) വോട്ടു ചെയ്തുകഴിഞ്ഞാല്‍ പേപ്പര്‍ സ്ലിപ് പുറത്തുവരുന്ന വി വി പാറ്റ് മെഷിന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുവാന്‍ തീരുമാനം. വോട്ടിങ് യന്ത്രത്തെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വി വി പാറ്റ് മെഷിന്‍ ഉപയോഗിക്കുന്നതിനുള്ള ധാരണയായത്.

യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ശരിയാണോ എന്നറിയാനായി സ്ലിപ്പുകള്‍ ഒത്തുനോക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തുവെങ്കിലും വി വി പാറ്റ് മെഷിന്‍ ഉപയോഗിക്കണമെന്നായിരുന്നു ഭൂരിഭാഗം പാര്‍ട്ടികളും ആവശ്യപ്പെട്ടത്. വോട്ടിങ് യന്ത്രം പൂര്‍ണമായും ഉപേക്ഷിക്കണമെന്നും പഴയ രീതിയില്‍ കടലാസില്‍ വോട്ട് രേഖപ്പെടുത്തണമെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്, ബി എസ് പി എന്നീ പാര്‍ട്ടികളുടെ നിര്‍ദേശം.

വോട്ടു ചെയ്തുകഴിഞ്ഞാല്‍ പേപ്പര്‍ സ്ലിപ് പുറത്തുവരുന്ന വി വി പാറ്റ് മെഷിന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും

കഴിഞ്ഞദിവസം ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭയില്‍ ഹാക്ക് ചെയ്ത് കാണിച്ചിരുന്ന വോട്ടിങ് യന്ത്രം തങ്ങളുടെതല്ലെന്നും അത്തരത്തില്‍ ഹാക്ക് ചെയ്യാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്റെ മേല്‍നോട്ടത്തിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുവാനും ഹാക്ക് ചെയ്ത് കാണിക്കുവാനും എല്ലാവര്‍ക്കും അവസരം നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നിഷ്പക്ഷ നിലപാടാണുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ. നസീം സയ്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: V V PAT machines to be use in all future elections, Says election Commission

Keywords: New Delhi, Election, Complaint, Political Party, Election Commission, Voting, Slip, Machine, V V Pat, BSP, Opportunity, Hack. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia