Vote-From-Home | 'വോട് ഫ്രം ഹോം'ആര്‍ക്കൊക്കെ? അപേക്ഷിക്കേണ്ട വിധം അറിയാം!
Mar 18, 2024, 13:12 IST
ന്യൂഡെല്‍ഹി: (KasargodVartha) കഴിഞ്ഞദിവസമാണ് മുഖ്യതിരഞ്ഞെടുപ്പ് കമിഷണര്‍ രാജീവ് കുമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ നടപ്പാക്കിയ ചില നിബന്ധനകളും പാലിക്കേണ്ട കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 85 വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് വോട് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പോളിംഗ് ബൂതുകളില്‍ കുടിവെള്ളം, ശൗചാലയമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമിഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്നും വിദ്വേഷ പ്രസംഗം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. താരപ്രചാരകര്‍ പരിധി വിടരുതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോടര്‍മാരാണുള്ളത്. ഇതില്‍ 1.8 കോടി കന്നി വോടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോടര്‍മാരും ഉണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമുകളും നാലു ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമിഷണര്‍ പറഞ്ഞു.
കൂടാതെ 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വോട് ഫ്രം ഹോമിന് അനുവാദം ഉണ്ട്. ഇതിനായി ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. അപേക്ഷ സ്വീകരിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട് രേഖപ്പെടുത്തും.
പോളിംഗ് ബൂതുകളില്‍ കുടിവെള്ളം, ശൗചാലയമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമിഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്നും വിദ്വേഷ പ്രസംഗം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. താരപ്രചാരകര്‍ പരിധി വിടരുതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോടര്‍മാരാണുള്ളത്. ഇതില്‍ 1.8 കോടി കന്നി വോടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോടര്‍മാരും ഉണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമുകളും നാലു ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമിഷണര്‍ പറഞ്ഞു.
12 സംസ്ഥാനങ്ങളില്‍ പുരുഷ വോടര്‍മാരേക്കാള്‍ സ്ത്രീ വോടര്‍മാരാണ് കൂടുതല്‍. 85 ലക്ഷം പെണ്‍വോടര്‍മാരാണ് ഉള്ളത്. 49.7 കോടി പുരുഷ വോടര്‍മാരും. കെ വൈ സി ആപിലൂടെ സ്ഥാനാര്‍ഥികളുടെ വിവരങ്ങളറിയാം.
Keywords: Vote-From-Home: Who Is Eligible?, New Delhi, News, Politics, Vote-From-Home, Application, Lok Sabha Election, Election Commission, Old Age People, National News.