city-gold-ad-for-blogger

Study in Abroad | വിദേശത്ത് നിന്ന് എംബിഎ നേടാൻ ആഗ്രഹിക്കുകയാണോ? മികച്ച ചില കോളേജുകൾ അറിയാം

ന്യൂഡെൽഹി: (KasaragodVartha) രാജ്യത്ത് മാത്രമല്ല ലോകത്തിലെ ഏറ്റവും ജനപ്രിയമായ കോഴ്‌സുകളിലൊന്നാണ് എം‌ബി‌എ. ബിരുദപഠനത്തിന് ശേഷം ധാരാളം വിദ്യാർത്ഥികൾ എംബിഎയിലേക്ക് പോകുന്നു. ഇതിനായി അവരുടെ പ്രഥമ പരിഗണന നല്ല കോളേജ് എന്നതാണ്, കാരണം നല്ല കോളേജിൽ നിന്നുള്ള പഠനത്തിൽ മാത്രമേ നിങ്ങൾക്ക് നല്ല ശമ്പള പാക്കേജ് ലഭിക്കൂ. രാജ്യത്ത് ധാരാളം നല്ല മാനേജ്‌മെന്റ് കോളേജുകൾ ഉണ്ട്. എന്നാൽ നിങ്ങൾക്ക് വിദേശത്ത് നിന്ന് എംബിഎ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അതിനും ധാരാളം നല്ല ഓപ്ഷനുകൾ ലഭ്യമാണ്. താരതമ്യേന ഫീസ് കുറവുള്ള ചില വിദേശ സ്ഥാപനങ്ങൾ ഇതാ.

Study in Abroad | വിദേശത്ത് നിന്ന് എംബിഎ നേടാൻ ആഗ്രഹിക്കുകയാണോ? മികച്ച ചില കോളേജുകൾ അറിയാം

വാർസോ സർവകലാശാല:

ഈ സർവകലാശാല പോളണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിനായി പോളണ്ടിലേക്ക് പോകുന്നു. ഇവിടുത്തെ എംബിഎ പ്രോഗ്രാം വളരെ പ്രശസ്തമാണ്. എംബിഎയ്ക്ക് ഒരു വർഷത്തെ ഫീസ് ഏകദേശം 1,66,000 രൂപയാണ്.

മാൻഹൈം (Mannheim) യൂണിവേഴ്സിറ്റി:

ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് ജർമനിയിലാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാൻ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ജർമ്മനി. ഇവിടെ എംബിഎയുടെ ഒരു സെമസ്റ്റർ ഫീസ് ഏകദേശം 2,49,630 രൂപയാണ്.

ഡബ്ള്യൂ എച്ച് ഒ:

ഡബ്ള്യൂ എച്ച് ഒ (WHU – Otto Beisheim School of Management) കോളേജും ജർമ്മനിയിൽ സ്ഥിതി ചെയ്യുന്നു. ഇത് എം‌ബി‌എയ്‌ക്ക് വളരെ അറിയപ്പെടുന്ന സ്ഥാപനമാണ്, കൂടാതെ ആഗോള റാങ്കിംഗിൽ മികച്ച സ്ഥാനവുമുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്ലോബൽ എംബിഎ പ്രോഗ്രാം ഇവിടെ ലഭ്യമാണ്. ഒരു സെമസ്റ്ററിന് ഏകദേശം 2,74,773 രൂപയാണ് ഫീസ്.

നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റി:

ഈ സർവകലാശാല തായ്‌വാനിലാണ്. ഇവിടെയും എംബിഎ ഇംഗ്ലീഷ് മീഡിയത്തിൽ ലഭ്യമാണ്. ഫീസ് പ്രതിവർഷം 2,75,000 രൂപയാണ്.

ജെ എ എം കെ (JAMK) യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസ്:

ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് ഫിൻലൻഡിലാണ്. ഫിൻലൻഡിലെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെയുള്ള പ്രത്യേക എംബിഎ കോഴ്സും വളരെ പ്രശസ്തമാണ്. പ്രതിവർഷം ഏകദേശം 7,31,000 രൂപയാണ് ഫീസ്.

Keywords: News, National, New Delhi, Education, MBA, Study Abroad, Cource, University, Best MBA Colleges Abroad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia