city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hair Growth | മുടി കൊഴിച്ചില്‍ മൂലം പ്രയാസപ്പെടുന്നുണ്ടോ? തഴച്ച് വളരാന്‍ ഈ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ

ന്യൂഡെല്‍ഹി: (www.kasargodvartha.com) മുടി ഇഷ്ടമില്ലാത്ത ആരുമുണ്ടാവില്ല. മുടിയുള്ളവരെ കാണുമ്പോള്‍ നാം നോക്കി നില്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ സൗന്ദര്യം കൂട്ടുന്നതില്‍ പ്രധാനിയാണ് മുടി. മുഖ സംരക്ഷണം പോലെ തന്നെ നിങ്ങള്‍ മുടിയെയും ശരിയായ രീതിയില്‍ പരിപാലിക്കണം. എങ്കില്‍ മാത്രമേ അവ ആരോഗ്യത്തോട് കൂടി വളരുകയുള്ളു. ബാഹ്യമായി മുടി സംരക്ഷിക്കാന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ നാം ചെയ്യാറുണ്ട്. എന്നാല്‍ ഉള്ളില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ? ഭക്ഷണത്തിലൂടെ മുടിക്കാവശ്യമായ വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കണം. ആരോഗ്യകരവും വേഗത്തിലുള്ളതുമായ മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും അവയുടെ ഉറവിടങ്ങളും അറിയാം.
     
Hair Growth | മുടി കൊഴിച്ചില്‍ മൂലം പ്രയാസപ്പെടുന്നുണ്ടോ? തഴച്ച് വളരാന്‍ ഈ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ

ഇരുമ്പ്

ആരോഗ്യകരമായ ഹീമോ ഗ്ലോബിന്റെ നില നില്‍പ്പിന് ഇരുമ്പ് ആവശ്യമാണെന്നത് പോലെ ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചക്ക് ഇത് അത്യാവശ്യമാണ്. അതിനാല്‍, മള്‍ട്ടിവിറ്റാമിനുകള്‍ പതിവായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചീര, സ്വിസ് ചാര്‍ഡ്, കോളാര്‍ഡ് ഗ്രീന്‍സ്, മുട്ടയുടെ മഞ്ഞക്കരു, ബീഫ് സ്റ്റീക്ക്, വെള്ളപ്പയര്‍ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി പ്രധാന വിറ്റാമിനും ആന്റിഓക്സിഡന്റും ആയതിനാല്‍, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ സഹായകമാണ്. അതിനാല്‍, ദൈനംദിന ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ഉണ്ടെന്ന് ഉറപ്പാക്കണം. ഓറഞ്ച്, ചുവന്ന കുരുമുളക്, കാബജ്, ബ്രോക്കോളി,സ്‌ട്രോബെറി, മുന്തിരി,കിവി എന്നിവ ഭക്ഷണത്തില്‍ ചേര്‍ക്കുക.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ സി പോലെ, ശരീരത്തിന്റെ മൊത്തത്തിലുള്ള വികാസത്തില്‍ വിറ്റാമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നു. സൂര്യപ്രകാശത്തില്‍ അതിരാവിലെ സൂര്യനു കീഴെ നടക്കുന്നത് വിറ്റാമിന്‍ ഡി നേടാന്‍ സഹായിക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് അയല, ചെമ്പല്ലി, വൈറ്റ്ഫിഷ്, കൊമ്പന്‍സ്രാവ്, കൂണ്‍ എന്നിവ കഴിക്കാം.

ബി-കോംപ്ലക്‌സ് വിറ്റാമിന്‍

ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ബീഫ്, കോഴി, അവോക്കാഡോ, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ്.

മീനെണ്ണ

വളരെ ആരോഗ്യകരമായ ഒന്നാണ് മീന്‍ എണ്ണ. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണമയമുളള മീനുകളില്‍ നിന്നും അതായത് ചെമ്പല്ലി, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇത് മുടിയുടെ വളര്‍ച്ചക്ക് വളരെ നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു, കറുത്ത കസകസ (Chia seeds), ചണവിത്ത്, വാല്‍നട്ട് എന്നിവയുള്‍പ്പെടെയും ഇതിന്റെ ഉറവിടങ്ങളാണ്.

Keywords: Hair Growth, Tips, Vitamins, Healthy, Iron, Fish Oil, B Complex, Health News, Health, Health Tips, Vitamins for Healthier and Faster Hair Growth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia