ആന്ധ്രയില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 9 വയസുകാരി മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍
കുര്‍ണൂല്‍: (www.kasargodvartha.com 01.09.2021) ആന്ധ്രയിലെ കുര്‍ണൂലില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒമ്പതു വയസുകാരി മരിച്ചു. സമാന ലക്ഷണങ്ങളോടെ ഓക് മണ്ഡലില്‍ സിങ്കനപല്ലെ ഗ്രാമത്തിലെ 10ലധികം പേര്‍ കുര്‍ണൂലിലെയും ഹൈദരാബാദിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.
ആറുപേര്‍ക്കാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ ജനുവരി ഒന്നുമുതല്‍ 49 ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 736 കേസുകള്‍ സംശയസ്പദമായും റിപോര്‍ട് ചെയ്തിരുന്നു. മുന്‍വര്‍ഷം 16 ഡെങ്കിപ്പനി കേസുകള്‍ മാത്രമാണ് ജില്ലയില്‍ റിപോര്‍ട് ചെയ്തത്. ഈ വര്‍ഷം ജില്ലയില്‍ ഒരു മരണം മാത്രമാണ് റിപോര്‍ട് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.
വൈറല്‍ പനി ബാധിച്ചവരില്‍ ഡെങ്കി, ചികെന്‍ ഗുനിയ, മലേറിയ തുടങ്ങിയവയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടരുന്നതെന്നും നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: News, National, Top-Headlines, health, hospital, Treatment, Viral fever hits Kurnool, 9-year-old dies, dozens in hospitals