city-gold-ad-for-blogger

വാട്‌സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി ഹുബ്ബള്ളിയില്‍ സംഘര്‍ഷം; പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്ക്, 40 പേര്‍ കസ്റ്റഡിയില്‍

ബെംഗ്‌ളുറു: (www.kasargodvartha.com 17.04.2022) വാട്‌സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി കര്‍ണാടകയിലെ ഹുബ്ബള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ 40 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്. അക്രമത്തില്‍ നാല് പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തതായും റിപോര്‍ടുണ്ട്.

വാട്‌സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി ഹുബ്ബള്ളിയില്‍ സംഘര്‍ഷം; പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്ക്, 40 പേര്‍ കസ്റ്റഡിയില്‍

അക്രമത്തെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഹുബ്ബള്ളി-ധാര്‍വാഡ് പൊലീസ് കമീഷനര്‍ ലഭു റാം പറഞ്ഞു. വാട്‌സ്ആപ് സ്റ്റാറ്റസില്‍ മോര്‍ഫ് ചെയ്ത ഒരു ചിത്രം പങ്കുവച്ച അഭിഷേക് ഹിരേമതിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷന് മുന്നില്‍ ആളുകള്‍ പ്രതിഷേധം നടത്തിയിരുന്നു.

വാട്‌സ്ആപ് സ്റ്റാറ്റസിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് നടപടി തൃപ്തികരമല്ലെന്നു കാണിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു.

സംഭവത്തെ, സംഘടിത ആക്രമണമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിശേഷിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനം വച്ചുപൊറുപ്പിക്കില്ല. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നിരമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Keywords:  News, Kerala, Police, Attack, Crime, Injured, Custody, Violence, Protesters, Vehicles, Case, Complaint, Violence in Hubballi over WhatsApp status, 40 people taken into custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia