പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിന് സദാചാരപോലീസിന്റെ മര്‍ദനം
Apr 9, 2013, 17:32 IST
മംഗലാപുരം: പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സദാചാരപോലീസ് ആക്രമിച്ചു. തിങ്കളാഴ്ച പുത്തൂരിലെ നെല്ലിക്കട്ടയിലാണ് സംഭവം. നാരിമൊഗ്രുവിലെ ഹസൈനാറിന്റെ മകന് സുബൈറിനെയാണ് ആക്രമിച്ചത്. പുത്തൂരിലെ പ്രൈവറ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സുബൈര്‍. അക്രമത്തില്‍ പരിക്കേറ്റ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുത്തൂരിലെ മാധവ് വില്ലേജിലൂടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സുബൈര്‍ വഴിയില്‍ കൂടെ പഠിക്കുന്ന അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് പുത്തൂരിലെ നെല്ലിക്കട്ടയിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയോട് സംസാരിച്ച കാരണം പറഞ്ഞ് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പറയുന്നത്.
പുത്തൂര്‍ ടൗണ്‍ പോലീസ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Keywords: Hindu, Muslim, Girl, Youth, College, Student, Attack, Injured, Hospital, Treatment, Police,Case, Arrest, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.