city-gold-ad-for-blogger

പി എഫിലെ പ്രശ്നങ്ങൾ പരിഹരിച്ചതിന് അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ചെന്ന് പരാതി; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് കയ്യോടെ പിടികൂടി

കോട്ടയം: (www.kasargodvartha.com 10.03.2022) അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ചെന്ന പരാതിയിൽ പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ കണ്ണൂർ ജില്ലയിലെ വിനോദ് സി ആര്‍ (41) ആണ് പിടിയിലായത്. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് വിനോദ്. കോട്ടയത്തെ ഹോടെലില്‍ വച്ചാണ് വിനോദ് പിടിയിലായത്. ജില്ലയിലെ തന്നെ ഒരു അധ്യാപികയാണ് പരാതി നൽകിയത്.
              
പി എഫിലെ പ്രശ്നങ്ങൾ പരിഹരിച്ചതിന് അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ചെന്ന് പരാതി; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് കയ്യോടെ പിടികൂടി

പി എഫുമായി ബന്ധപ്പെട്ട് 2018 മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന അധ്യാപിക ബന്ധപ്പെട്ടവർക്ക് പലതവണ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ അവർ വിനോദിനെയും സമീപിച്ചു. ഇയാളോട് ഫോൺ വഴി സംസാരിച്ച അധ്യാപിക പിന്നീട് നേരിട്ടത് ദുരനുഭവങ്ങൾ ആയിരുന്നുവെന്ന് പറയുന്നു. വാട്സ് അപ് വഴിയും മറ്റും നിരന്തരം ബന്ധപ്പെട്ട ഇയാൾ സേവനത്തിന് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ടെന്നാണ് പരാതി.

കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ ഇയാൾ സ്വകാര്യ ഹോടലിൽ മുറിയെടുത്ത് അധ്യാപികയോട് വരാൻ ആവശ്യപ്പെടുകയും മറ്റൊരു കുപ്പായം വാങ്ങി ഹോടൽ റൂമിലേക്ക് എത്താൻ നിർദേശം നൽകിയെന്നും അധ്യാപിക പരാതിപ്പെട്ടു. ഇത് പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം ചെയ്യാനാണെന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ ഇവർ ഇൻ്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്ന് ഹോടെൽ മുറിയിൽ നിന്നും ഇയാളെ വിജിലൻസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Keywords: News, National, Kerala, Kottayam, Top-Headlines, Arrest, Vigilance, Education, Complaint, District, Kasaragod, Vigilance caught education department official.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia