city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Brawl | ബാങ്കോക്ക്-കൊൽക്കത്ത തായ് സ്‌മൈൽ വിമാനം പറക്കുന്നതിനിടെ തമ്മിലടിച്ച് യാത്രക്കാർ; വീഡിയോ വൈറൽ

ന്യൂഡെൽഹി: (www.kasargodvartha.com) ബാങ്കോക്ക്-കൊൽക്കത്ത തായ് സ്‌മൈൽ എയർവേയ്‌സ് വിമാനം ആകാശത്ത് പറക്കുന്നതിനിടെ യാത്രക്കാർ തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിൽ ഏർപെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയുടെ തുടക്കത്തിൽ രണ്ട് പുരുഷ യാത്രക്കാർ പരസ്പരം വഴക്കിടുന്നത് കാണാം. പുരുഷന്മാരിൽ ഒരാൾ 'ഹാത്ത് നീച്ചേ കർ' (കൈ താഴ്ത്തുക) എന്ന് പറയുന്നതും കേൾക്കാം. അല്പസമയത്തിനകം തർക്കം വാക്കേറ്റമായി മാറി. ഡിസംബർ 27 ന് ആണ് സംഭവം നടന്നത്.
            
Brawl | ബാങ്കോക്ക്-കൊൽക്കത്ത തായ് സ്‌മൈൽ വിമാനം പറക്കുന്നതിനിടെ തമ്മിലടിച്ച് യാത്രക്കാർ; വീഡിയോ വൈറൽ

ഒരു എയർ ക്രൂ അവരെ ശാന്തരാക്കാൻ ശ്രമിക്കുന്നതും മൂന്ന്-നാല് യാത്രക്കാർ മറ്റൊരു യാത്രക്കാരനെ മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പുരുഷ യാത്രക്കാരിൽ ഒരാൾ തന്റെ കണ്ണട അഴിച്ചുമാറ്റി മറ്റൊരാളെ അടിക്കാൻ തുടങ്ങുമ്പോൾ, സുഹൃത്തുക്കളും ആക്രമിക്കാൻ അയാൾക്കൊപ്പം ചേരുന്നു. എന്നിരുന്നാലും, യാത്രക്കാരൻ തിരിച്ചടിക്കാൻ ശ്രമിക്കാതെ തല്ല് കൊള്ളാതിരിക്കാനാണ് പരിശ്രമിക്കുന്നത്.

വിമാനത്തിലെ മറ്റ് യാത്രക്കാർ ശാന്തരാകാൻ പറയുന്നതും കേൾക്കാം. കുറച്ച് സമയത്തിന് ശേഷം എയർ ക്രൂവിന്റെ ശ്രമ ഫലമായി തർക്കം അവസാനിക്കുന്നു.


ഈ മാസമാദ്യം സമാനമായ സംഭവത്തിൽ, ഇസ്താംബുൾ-ഡൽഹി വിമാനത്തിൽ ഇൻഡിഗോ എയർ ഹോസ്റ്റസ് ഒരു യാത്രക്കാരനുമായി തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി യാത്രക്കാരനും ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായതായാണ് റിപ്പോർട്ട്.

Keywords: Video Of Mid-Air Brawl On Bangkok-Kolkata Thai Smile Airways Flight Goes Viral, National,news,Top-Headlines,Latest-News,Viral-Video,passenger,Social-Media,Flight.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia