city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bank Action | 'ടാര്‍ഗെറ്റ് കൈവരിച്ചില്ല'; സഹ ജീവനക്കാരെ അധിക്ഷേപിക്കുന്ന എച്ച്ഡിഎഫ്സി ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായി; പിന്നാലെ പുറത്താക്കി അധികൃതര്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) സഹപ്രവര്‍ത്തകരുടെ പിന്തുണയുള്ള തൊഴില്‍ സംസ്‌കാരവും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷവുമാണ് ഇന്നത്തെ കാലത്ത് എല്ലാ ജീവനക്കാരുടെയും പ്രഥമ പരിഗണന. എന്നിരുന്നാലും, ഇതിന് അപവാദമായ വാര്‍ത്തകള്‍ പലപ്പോഴും ഓഫീസുകളില്‍ നിന്ന് പുറത്തുവരുന്നു, ഇത് ജീവനക്കാരുടെ മനസില്‍ എവിടെയോ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനില്‍ സോമി ചക്രവര്‍ത്തി എന്ന ഉപയോക്താവ് അടുത്തിടെ അത്തരമൊരു സംഭവം പങ്കിട്ടു.
   
Bank Action | 'ടാര്‍ഗെറ്റ് കൈവരിച്ചില്ല'; സഹ ജീവനക്കാരെ അധിക്ഷേപിക്കുന്ന എച്ച്ഡിഎഫ്സി ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായി; പിന്നാലെ പുറത്താക്കി അധികൃതര്‍

അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓണ്‍ലൈന്‍ മീറ്റിംഗില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് പുഷ്പല്‍ റോയ് തന്റെ സഹ ജീവനക്കാരോട് വളരെ മോശമായി സംസാരിക്കുന്നത് കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. ജോലി നിലയും ടാര്‍ഗെറ്റും കാട്ടി ബംഗാളി ഭാഷയില്‍ ജീവനക്കാരെ പുഷ്പല്‍ റോയ് പരിഹസിക്കുന്നത് വീഡിയോയില്‍ കാണാം. ഇത് മാത്രമല്ല, റോയ് പലതവണ ജീവനക്കാരോട് 'മിണ്ടരുത്' എന്ന് കടുത്ത സ്വരത്തില്‍ പറയുന്നുണ്ട്. ജോണ്‍ എന്ന ജീവനക്കാരനെ അധിക്ഷേപിക്കുകയും ചെയ്യുന്നു.

ഒരു ദിവസം 75 ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഇദ്ദേഹം തന്റെ ജീവനക്കാരെ ശകാരിക്കുകയായിരുന്നുവെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എച്ച്ഡിഎഫ്സി ബാങ്ക്, സീനിയര്‍ വൈസ് പ്രസിഡന്റ് പുഷ്പല്‍ റോയിയെ സസ്പെന്‍ഡ് ചെയ്ത് കര്‍ശന നടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി എച്ച്ഡിഎഫ്‌സി ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ഇതോടൊപ്പം ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അന്വേഷണം നടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ജോലിസ്ഥലത്തെ ഏത് തരത്തിലുള്ള മോശം പെരുമാറ്റത്തിനും തങ്ങള്‍ക്ക് സഹിഷ്ണുതയില്ലാത്ത നയമുണ്ടെന്നും എല്ലാ ജീവനക്കാരോടും മാന്യമായും ബഹുമാനത്തോടെയും പെരുമാറുന്നതില്‍ ഉറച്ചു വിശ്വസിക്കുന്നതായും ബാങ്ക് കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് തൊട്ടുപിന്നാലെ നിരവധി ഉപയോക്താക്കള്‍ രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

'ഇത് എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും ചിത്രമാണ്', ഒരു ലിങ്ക്ഡിന്‍ ഉപയോക്താവ് എഴുതി. 'ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഞങ്ങള്‍ ജീവനക്കാരും ഞങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥർ അര്‍ഹിക്കുന്ന അതേ ബഹുമാനം അര്‍ഹിക്കുന്നു. സ്വയം മൂല്യവും ആത്മാഭിമാനവുമാണ് കൂടുതല്‍ പ്രധാനം', മറ്റൊരാള്‍ കുറിച്ചു. 'ഇന്ത്യയ്ക്ക് തീര്‍ച്ചയായും കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍, മാനേജ്മെന്റ് നോക്കുന്നത് അക്കങ്ങളും ലാഭവും ഓഹരി വിലക്കയറ്റവുമാണ്', വേറൊരു ഉപയോക്താവ് പറഞ്ഞു.

Keywords: Viral Video, HDFC Bank, Action, Malayalam News, National News, Video of HDFC Bank executive berating colleagues over targets goes viral; lender takes action.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia