city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Maharashtra BJP | ബി ജെ പി എംഎൽഎ പൊലീസ് സ്റ്റേഷനിൽ വെടിയുതിർത്ത സംഭവം രാഷ്ട്രീയ വിവാദമായി; വെടിയേറ്റ സ്വന്തം ഘടകക്ഷി നേതാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു; പശ്ചാത്താപമില്ലെന്ന് ഗൺപത് ഗെയ്‌ക്‌വാദ്, റിമാൻഡിൽ; ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങൾ

മുംബൈ: (KasargodVartha) മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ ഗൺപത് ഗെയ്‌ക്‌വാദ് പൊലീസ് സ്‌റ്റേഷന് നേരെ വെടിയുതിർത്ത സംഭവം രാഷ്ട്രീയ വിവാദമായി. വെള്ളിയാഴ്ച രാത്രി നടന്ന വെടിവയ്പിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനും കൂട്ടാളി രാഹുൽ പാട്ടീലിനുമാണ് പരുക്കേറ്റത്. ഇരുവരും താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ ചികിത്സയിലാണ്. മഹേഷ് ഗെയ്‌ക്‌വാദിൻ്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
  
Maharashtra BJP | ബി ജെ പി എംഎൽഎ പൊലീസ് സ്റ്റേഷനിൽ വെടിയുതിർത്ത സംഭവം രാഷ്ട്രീയ വിവാദമായി; വെടിയേറ്റ സ്വന്തം ഘടകക്ഷി നേതാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു; പശ്ചാത്താപമില്ലെന്ന് ഗൺപത് ഗെയ്‌ക്‌വാദ്, റിമാൻഡിൽ; ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങൾ

ഗൺപത് ഗെയ്‌ക്‌വാദ് നാല് ബുള്ളറ്റുകൾ ഉതിർത്തതായും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഈ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച, കോടതി ഇവരെ ഫെബ്രുവരി 14 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ രാജി വെക്കണമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാൺ (ഈസ്റ്റ്) മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ഗണപത് ഗെയ്ക്വാദ്. ഉല്ലാസ്നഗറിലെ ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്ക് മുന്നിലാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.

'ഷിൻഡെ വിഭാഗം ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദും ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദും ഭൂമി തർക്കത്തിൽ പരസ്പരം പരാതി നൽകാൻ പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. എം.എൽ.എക്കെതിരെ ഐപിസി സെക്ഷൻ 307, 120 (ബി) 143, 147, 148, 149 എന്നിവ ചുമത്തിയിട്ടുണ്ട്', താനെ എഎസ്പി ദത്ത ഷിൻഡെ പറഞ്ഞു.

 അതേസമയം വെടിവെയ്പ്പിൽ ഖേദമില്ലെന്നും ഏക്‌നാഥ് ഷിൻഡെ സംസ്ഥാനത്ത് ക്രിമിനലുകളുടെ സാമ്രാജ്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും ബി.ജെ.പി എം.എൽ.എ ആരോപിച്ചു. മഹേഷിന്റെ ആളുകൾ പൊലീസ് സ്റ്റേഷനിൽ വച്ച് തന്റെ മകനെ മർദിച്ചെന്നും ഇതേതുടർന്നാണ് കൈയിലുണ്ടായ തോക്കിൽനിന്ന് നിറയൊഴിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു. സംഭവത്തെ തുടർന്ന് ഉല്ലാസ് നഗറിലും പരിസരങ്ങളിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന വെടിവെപ്പിന്റെ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


Keywords: CCTV Footage, BJP MLA, Mumbai, Shiv Sena,  Maharashtra, Police, Arrested, Custody, Court, Ulhasnagar, IPC, Police Station, Video: Moment when BJP MLA Ganpat Gaikwad says 'no regrets' after shooting at ally.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia