city-gold-ad-for-blogger

Fashion Street Fire | മുംബൈയിലെ പ്രസിദ്ധമായ ഫാഷന്‍ സ്ട്രീറ്റില്‍ വന്‍ തീപിടുത്തം; 10 ലധികം കടകള്‍ കത്തിനശിച്ചു; കത്തിയമര്‍ന്നത് ഒരുകാലത്തെ കാസര്‍കോട്ടുകാരുടെ നിത്യ സന്ദര്‍ശന കേന്ദ്രം; വീഡിയോ ദൃശ്യങ്ങള്‍ കാണാം

മുംബൈ: (www.kasargodvartha.com) പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രമായ തെക്കന്‍ മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റിലെ പത്തിലധികം കടകള്‍ വന്‍തീപിടുത്തത്തില്‍ കത്തിനശിച്ചു. വസ്ത്രങ്ങളും ബാഗുകളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന മുംബൈയിലെ പ്രശസ്തമായ ഷോപിംഗ് കേന്ദ്രമായ ഫാഷന്‍ സ്ട്രീറ്റില്‍ ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
           
Fashion Street Fire | മുംബൈയിലെ പ്രസിദ്ധമായ ഫാഷന്‍ സ്ട്രീറ്റില്‍ വന്‍ തീപിടുത്തം; 10 ലധികം കടകള്‍ കത്തിനശിച്ചു; കത്തിയമര്‍ന്നത് ഒരുകാലത്തെ കാസര്‍കോട്ടുകാരുടെ നിത്യ സന്ദര്‍ശന കേന്ദ്രം; വീഡിയോ ദൃശ്യങ്ങള്‍ കാണാം

അപ്രതീക്ഷിത ദുരന്തത്തില്‍ നിരവധി കടകള്‍ ചാരമായി മാറി. തീപിടുത്തത്തിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
           
Fashion Street Fire | മുംബൈയിലെ പ്രസിദ്ധമായ ഫാഷന്‍ സ്ട്രീറ്റില്‍ വന്‍ തീപിടുത്തം; 10 ലധികം കടകള്‍ കത്തിനശിച്ചു; കത്തിയമര്‍ന്നത് ഒരുകാലത്തെ കാസര്‍കോട്ടുകാരുടെ നിത്യ സന്ദര്‍ശന കേന്ദ്രം; വീഡിയോ ദൃശ്യങ്ങള്‍ കാണാം

ചര്‍ച് ഗേറ്റിനടുത്തുള്ള ഫാഷന്‍ സ്ട്രീറ്റിലെ ഒരു കടയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ തീ പടരുകയും ഉടന്‍ തന്നെ സമീപത്തെ ചില കടകളിലേക്ക് വ്യാപിക്കുകയും ചെയ്തുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അഗ്‌നിശമന സേനയെ അറിയിച്ചതിനെ തുടര്‍ന്ന് ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയതായും 15 മിനിറ്റിനുള്ളില്‍ തീ അണച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറഞ്ഞവിലയ്ക്ക് ട്രെന്‍ഡി വസ്ത്രങ്ങള്‍ ലഭിക്കുമെന്നത് കൊണ്ട് ഒരുകാലത്ത് മലയാളികളുടെ, പ്രത്യേകിച്ച് കാസര്‍കോട്ടുകാരുടെ നിത്യ സന്ദര്‍ശന കേന്ദ്രമായിരുന്നു ഇത്. വ്യാപാരികളും, കല്യാണ സംഘങ്ങളും അടക്കം നിരവധി പേരാണ് ഇവിടെ നിന്ന് വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. പ്രവാസികള്‍ക്ക് പരിചിതമായ സ്ഥലമാണിത്. പ്രത്യേകിച്ച് മുംബൈ വിമാനത്താവളം വഴി കൂടുതലായി യാത്ര ചെയ്തിരുന്ന സമയത്ത് നാട്ടിലേക്ക് വരുമ്പോള്‍ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ഇവിടത്തെ കടകള്‍ ഉപയോഗിച്ചിരുന്നവര്‍ ഏറെയാണ്.

Keywords:  Latest-News, Top-Headlines, Mumbai, Accident, Fire, Kasaragod, National, Ladies-Dress, Fashion Design, Video, Viral-Video, Massive Fire At Mumbai's Fashion Street, Video: Massive Fire At Mumbai's Fashion Street; Over 10 Shops Destroyed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia