'ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരം, എന്നാലും ദൗര്‍ഭാഗ്യകരം'; സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തില്‍ പ്രതികരണവുമായി നാഗാര്‍ജുന
ന്യൂഡെല്‍ഹി: (www.kasargodvartha.com 03.10.2021) തെന്നിന്ത്യന്‍ താര ദമ്പതികളായിരുന്ന സാമന്ത രുദ് പ്രഭുവും നാഗചൈതന്യയും ഔദ്യോഗികമായി വിവാഹമോചനം അറിയിച്ചതോടെ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും തെലുഗ് സൂപെര്‍ താരവുമായ നാഗാര്‍ജുന. ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണെന്നും സാമന്തക്കും നാഗചൈതന്യക്കും ഇടയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗാര്‍ജുന ട്വിറ്റെറില്‍ കുറിച്ചത്.
'കടുത്ത ഹൃദയവേദനയോടെ ഞാന്‍ ഇത് പറയട്ടെ, സാമിനും ചായ്ക്കും ഇടയില്‍ സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്. സാം, ചായ്.. രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബം എന്നെന്നും വിലമതിക്കും. അവള്‍ എപ്പോഴും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം ഇരുവര്‍ക്കും കരുത്ത് നല്‍കി അനുഗ്രഹിക്കട്ടെ' -നാഗാര്‍ജുന എഴുതി.
File Photo
ശനിയാഴ്ചയാണ് അകിനേനി നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിന് അവസാനം കുറിക്കുന്നതായി സാമന്തയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ മോചനത്തിന്റെ ഭാഗമായി അകിനേനി കുടുംബം ജീവനാംശമായി നല്‍കാനിരുന്ന 200 കോടി രൂപ സാമന്ത നിരസിച്ചിരുന്നു. നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് സാമന്ത അറിയിച്ചത്.
നാഗാര്‍ജുനയുടെ ആദ്യ വിവാഹത്തിലെ മകനാണ് നാഗചൈതന്യ. 1990ല്‍ ലക്ഷ്മി ദഗുപതിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് നാഗാര്‍ജുന 1992ല്‍ നടി അമലയെ വിവാഹം ചെയ്തത്. ഇരുവരുടെയും മകനാണ് നടന്‍ അഖില്‍ അകിനേനി.
— Nagarjuna Akkineni (@iamnagarjuna) October 2, 2021Keywords: News, National, India, Top-Headlines, New Delhi, Entertainment, Marriage, Social-Media, Very unfortunate: Nagarjuna reacts to son Naga Chaitanya, Samantha Ruth Prabhu's separation news