വര്‍ത്തൂര്‍ തടാകം വീണ്ടും നുരഞ്ഞുപൊന്തുന്നു; ബംഗളൂരു നഗരവാസികള്‍ ആശങ്കയില്‍
May 29, 2017, 22:57 IST
ബംഗളൂരു: (www.kasargodvartha.com 29.05.2017) കനത്ത മഴയ്ക്ക് പിന്നാലെ വര്‍ത്തൂര്‍ തടാകം നുരഞ്ഞുപൊന്തുന്നത് ബംഗളൂരു വാസികളെ ആശങ്കയിലാഴ്ത്തി. മഞ്ഞുമലയിലെപ്പോലെ റോഡിലും പ്രദേശങ്ങളിലുമെല്ലാം ഹിമപാതത്താല്‍ നിറഞ്ഞിരിക്കുകയാണ്. തടാകത്തോട് ചേര്‍ന്നുള്ള വൈറ്റ് ഫീല്‍ഡ് റോഡിലൂടെയുള്ള ഗതാഗതം പ്രയാസത്തിലായി. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്ന പേടിയിലാണ് നഗരവാസികള്‍.
ഫാക്ടറികളില്‍ നിന്നുമുള്ള രാസമാലിന്യമാണ് ഇവിടെയുള്ള തടകം പതഞ്ഞു പൊന്താന്‍ കാരണം. തടാകത്തിലെ മലിനജലത്തിലുണ്ടാകുന്ന രാസപ്രവര്‍ത്തനമാണ് ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. വിഷം നിറഞ്ഞ മാലിന്യം കലര്‍ന്നത് കാരണം പതഞ്ഞു പൊങ്ങുന്ന ബംഗളൂരുവിലെ തടാകങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി വാര്‍ത്തകളിലുണ്ട്.
വര്‍ത്തൂര്‍ തടാകത്തിനൊപ്പം ബെലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങള്‍ക്ക് പുറമേ സുബ്രഹ്മണ്യപുര തടാകവും പതഞ്ഞു പൊന്താന്‍ തുടങ്ങിയിട്ടുണ്ട്. തടാകത്തില്‍ നിന്ന് പുറത്തേക്ക് വന്ന പത പിന്നീട് കാറ്റില്‍ പറന്ന് വാഹനങ്ങളിലും പ്രദേശത്തെ വീടുകളിലും ഫ്‌ളാറ്റുകളിലുമെല്ലാം എത്തി തുടങ്ങി. വിഷാംശമുള്ള ഈ പത ദേഹത്ത് പതിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്ന ഭയത്തിലാണ് നാട്ടുകാര്‍.
പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്ര ഗൗരവമായ വിഷയത്തെ ഭരണാധികാരികള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Image Credit: Times of India
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Pre-monsoon showers provided much-needed respite to Bengalureans in what was a harsh summer. However, rain has only added to the problems of those living in the vicinity of the city's lakes. The heavy showers that lashed the city in the past week have resulted in Varthur Lake foaming again.