city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Order | നേരത്തെ സീല്‍ ചെയ്ത സ്ഥലമൊഴികെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് എഎസ്‌ഐയുടെ ശാസ്ത്രീയ സര്‍വേയ്ക്ക് വാരണാസി കോടതി അനുമതി നല്‍കി

ലക്‌നൗ: (www.kasargodvartha.com) നേരത്തെ സീല്‍ ചെയ്ത പ്രദേശം ഒഴികെ ഗ്യാന്‍വാപി പള്ളി പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) ശാസ്ത്രീയ സര്‍വേയ്ക്ക് വാരണാസി കോടതി വെള്ളിയാഴ്ച അനുമതി നല്‍കി. കോടതി നിര്‍ദേശിച്ച വീഡിയോഗ്രാഫി സര്‍വേയില്‍ 'ശിവലിംഗ' രൂപം കണ്ടെത്തിയതായി പറയുന്ന പള്ളി സമുച്ചയത്തിലെ സ്ഥലം സീല്‍ ചെയ്യാന്‍ കോടതി നേരത്തെ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിരുന്നു.
          
Court Order | നേരത്തെ സീല്‍ ചെയ്ത സ്ഥലമൊഴികെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് എഎസ്‌ഐയുടെ ശാസ്ത്രീയ സര്‍വേയ്ക്ക് വാരണാസി കോടതി അനുമതി നല്‍കി

ക്ഷേത്ര സമുച്ചയത്തിനുള്ളിലെ 'ശൃംഗാര്‍ ഗൗരി സ്ഥലത്ത്' പ്രാര്‍ത്ഥിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ സമര്‍പിച്ച ഹരജിയിലാണ് ജില്ലാ ജഡ്ജ് എ കെ വിശ്വേശ വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മെയ് 16 ന് അവസാനിച്ച വീഡിയോഗ്രാഫിക് പരിശോധനയ്ക്ക് വാരണാസിയിലെ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ഉത്തരവിട്ടത് മറ്റൊരു ഹര്‍ജിയിലാണ്.

പള്ളിയുമായി ബന്ധപ്പെട്ട ഏഴ് കേസുകളും പരിഗണിക്കുന്ന ജില്ലാ കോടതി പള്ളി പരിസരം എഎസ്ഐ സര്‍വേ നടത്താന്‍ ഉത്തരവിട്ടതായി ജില്ലാ കോടതിയിലെ ഗ്യാന്‍വാപിയിലെ കേസുകളുടെ പ്രത്യേക അഭിഭാഷകന്‍ രാജേഷ് മിശ്രയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Keywords: National News, Malayalam News, Uttar Pradesh, Uttar Pradesh News, Gyanvapi Mosque, Varanasi News, Court Order, Archaeological Survey of India, Varanasi court allows ASI survey of Gyanvapi mosque except spot sealed earlier.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia