city-gold-ad-for-blogger

Vaishali Rameshbabu | ഇന്‍ഡ്യയുടെ മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍; ചെസില്‍ ചരിത്രമെഴുതി ആര്‍ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി രമേഷ്ബാബു

ചെന്നൈ: (KasargodVartha) ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്‍ഡ്യന്‍ വനിതാ താരമായി വൈശാലി രമേഷ്ബാബു. ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയുടെ ഏകസഹോദരിയാണ് വൈശാലി രമേഷ്ബാബു.

ഫിഡെ റേറ്റിങ്ങില്‍ 2500 പോയിന്റുകള്‍ കടന്നാണ് വൈശാലി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. തുര്‍കിയില്‍ നടന്ന എല്‍ ലോബ്രേഗറ്റ് ചെസ് ടൂര്‍ണമെന്റില്‍ തുര്‍കി താരം ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പിച്ചാണ് വൈശാലി റേറ്റിങ്ങില്‍ മുന്നേറിയത്.

2015ലെ അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത് ചെസ് ചാംപ്യന്‍ഷിപ് വൈശാലി വിജയിച്ചിരുന്നു. 20 കാരിയായ വൈശാലി തമിഴ്‌നാട് സ്വദേശിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വൈശാലിയുടെ നേട്ടത്തെ അഭിനന്ദിച്ച് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

'അതിഗംഭീരമായൊരു വര്‍ഷമായിരുന്നു 2023. പ്രഗ്‌നാനന്ദയോടൊത്ത് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന ആദ്യ സഹോദരങ്ങളായി നിങ്ങള്‍ ചരിത്രം രചിച്ചു. ഇപ്പോള്‍ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ സഹോദരങ്ങള്‍ കൂടിയായി. നിങ്ങളുടെ നേട്ടങ്ങള്‍ അഭിമാനമുണ്ടാക്കുന്നതാണ്. വളര്‍ന്നു വരുന്ന ചെസ് താരങ്ങള്‍ക്ക് ഇതു പ്രചോദനമാകും.'- സ്റ്റാലിന്‍ കുറിച്ചു.

ഗ്രാന്‍ഡ് മാസ്റ്റര്‍മാരാകുന്ന ആദ്യ സഹോദരങ്ങളെന്ന റെകോര്‍ഡുമാണ് ഇതോടെ വൈശാലിയുടേയും പ്രഗ്‌നാനന്ദയുടേയും പേരിലായത്. 2018ലാണ് ആര്‍ പ്രഗ്‌നാനന്ദ ഗ്രാന്‍ഡ് മാസ്റ്ററാകുന്നത്. 80ലേറെ ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് മുന്‍പ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചിട്ടുണ്ട്. കൊനേരു ഹംപിയും ഹരിക ദ്രോണവല്ലിയുമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തിയ മറ്റ് രണ്ട് ഇന്‍ഡ്യന്‍ വനിതകള്‍.

Vaishali Rameshbabu | ഇന്‍ഡ്യയുടെ മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍; ചെസില്‍ ചരിത്രമെഴുതി ആര്‍ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി രമേഷ്ബാബു



Keywords: News, National, Top-Headlines, National-News, Vaishali Rameshbabu, India, Third Female Chess Grandmaster, Chess, Chennai News, Rameshbabu Praggnanandhaa, Brother, Sister, Vaishali Rameshbabu becomes India’s third female chess grandmaster.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia