city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി മുന്‍ എം എല്‍ എയുടെ മകന്‍ നിയമസഭാ മന്ദിരത്തിനു സമീപം വെടിയേറ്റ് മരിച്ചു

ലഖ്‌നൗ: (www.kasargodvartha.com 17.12.2017) ബിജെപി മുന്‍ എം എല്‍ എയുടെ മകന്‍ നിയമസഭാ മന്ദിരത്തിനു സമീപം വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ടുമൊരെയ ഗഞ്ച് എം എല്‍എയായിരുന്ന പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വൈഭവ് തിവാരി(36) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനു സമീപത്തു വെച്ച് ശനിയാഴ്ചയാണ് വെടിയേറ്റത്.

ബിജെപി മുന്‍ എം എല്‍ എയുടെ മകന്‍ നിയമസഭാ മന്ദിരത്തിനു സമീപം വെടിയേറ്റ് മരിച്ചു

വസതിയില്‍ നിന്ന് പരിചയക്കാരായ ആളുകളെത്തി വിളിച്ചിറക്കുകയും തുടര്‍ന്ന് ഇവരുമായുണ്ടായ വാക്കേറ്റത്തിനിടയില്‍ ഇയാള്‍ക്കു വെടിയേല്‍ക്കുകയുമായിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അഭയ് പ്രസാദ് പറഞ്ഞു.

ഐഐഎം അഹമ്മദാബാദില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈഭവ് റിയല്‍ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Uthar Pradesh, BJP, MLA, Attack, Death, National, Top-Headlines, news, Vaibhav Tiwari, son of former BJP MLA, shot dead near UP Assembly

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia