വാക്‌സിന്‍ സുരക്ഷിതം, ദുഷ്പ്രചരണങ്ങളില്‍ വീഴരുത്: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡെല്‍ഹി: (www.kasargodvartha.com 16.01.2021) ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കോവിഡിനെതിരെയുള്ള വാക്‌സിന്‍ പ്രതിരോധം തീര്‍ക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് തുടക്കമായി. വാക്‌സിന്‍ സുരക്ഷിതമാണെന്നും ദുഷ്പ്രചരണങ്ങളില്‍ വീഴരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാക്‌സീന്‍ വിതരണം രണ്ടാം ഘട്ടത്തില്‍ 30 കോടിയില്‍ എത്തിക്കും. വാക്‌സിന്‍ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് വാക്‌സിനെത്തിയെന്നും രാജ്യത്തുള്ള എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടിയാണിത്. വലിയ ദൗത്യമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രണ്ട് വാക്‌സിനുകളും മെയ്ഡ് ഇന്‍ ഇന്ത്യയാണ്. ഇത് രാജ്യത്തിന്റെ മികവിന് ഉദാഹരണമാണ്. രാജ്യത്തെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും. വാക്‌സിന്‍ വിതരണം മുന്‍ഗണന പട്ടിക പ്രകാരമായിരിക്കും. മുന്‍ഗണന പട്ടികയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖല എന്ന വേര്‍തിരിവുണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: New Delhi, news, National, Top-Headlines, COVID-19, Prime Minister, Narendra-Modi, health, Vaccine safe, don't fall prey to bad propaganda: PM Narendra Modi