city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Army man Killed | 'വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ വെടിവെച്ചപ്പോള്‍ സൈനികനായ സുഹൃത്ത് മരിച്ചു'; ദൃശ്യം വൈറൽ

ലക്‌നൗ: (www.kasargodvartha.com) വിവാഹത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരു വിവാഹ വേദി കൊലക്കളമായി മാറി. സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്മനഗര്‍ ഏരിയയില്‍ നടന്ന സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വരന്‍ മനീഷ് മദേശിയ ആഘോഷങ്ങളുടെ ഭാഗമായി രഥത്തില്‍ നിന്ന് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും അതിന് ശേഷം തോക്ക് താഴ്ത്തുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയും സുഹൃത്തായ സൈനികന്‍ ബാബു ലാല്‍ യാദവ് മരിക്കുകയുമായിരുന്നുവെന്നാണ് വിവരം.
                    
Army man Killed | 'വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ വെടിവെച്ചപ്പോള്‍ സൈനികനായ സുഹൃത്ത് മരിച്ചു'; ദൃശ്യം വൈറൽ

12 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, വരന്‍ മനീഷ് മദേശിയ ഒരു രഥത്തില്‍ നില്‍ക്കുന്നത് കാണാം. വിവാഹ ഘോഷയാത്രയുടെ ഭാഗമായി ആളുകള്‍ ചുറ്റും നില്‍ക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വരന്‍ വെടിയുതിര്‍ക്കുന്നതിനിടെയാണ് സുഹൃത്ത് ബാബു ലാല്‍ യാദവിന് വെടിയേറ്റതെന്നും വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതാണെന്നും എന്‍ഡിടിവി റിപോര്‍ട് ചെയ്തു.

വരനും ഇരയും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ഉടന്‍ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്ന് സിംഗ് പറഞ്ഞു. അതേസമയം, യാദവിന്റെ കുടുംബം കേസ് രജിസ്റ്റര്‍ ചെയ്യുകയും വരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് പോലും പൊതുപരിപാടികളിലും കല്യാണങ്ങളിലും ആരാധനാലയങ്ങളിലും ഉള്‍പെടെ ആഘോഷപൂര്‍വം വെടിവെക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

Keywords: News, National, Top-Headlines, Crime, Murder, Army, Killed, Groom, Jawan, Wedding, Video, Uttar Pradesh: On camera, groom kills army friend jawaan in celebratory firing at wedding procession.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia