city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Yogi Adityanath | 'അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം അടുത്ത ജനുവരിയില്‍'; കര്‍ണാടക ജനതയെ ക്ഷണിച്ച് യുപി മുഖ്യമന്ത്രി ആദിത്യ നാഥ്

മംഗ്‌ളുറു: (www.kasargodvartha.com) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളില്‍ റോഡ് ഷോകള്‍ നടത്തി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ആശ തിമ്മപ്പ ഗൗഡക്ക് വോട് അഭ്യര്‍ത്ഥിച്ച യോഗി കോണ്‍ഗ്രസ് പുരോഗതിക്ക് വിഘ്‌നമാണെന്ന് പറഞ്ഞു. അശോക് കുമാര്‍ റൈ (കോണ്‍ഗ്രസ്), ബിജെപി റിബല്‍ അരുണ്‍കുമാര്‍ പുത്തില എന്നിവരാണ് ഈ മണ്ഡലത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍.
        
Yogi Adityanath | 'അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം അടുത്ത ജനുവരിയില്‍'; കര്‍ണാടക ജനതയെ ക്ഷണിച്ച് യുപി മുഖ്യമന്ത്രി ആദിത്യ നാഥ്

ഉഡുപി ജില്ലയില്‍ ഊര്‍ജ മന്ത്രിയും ബജ്‌റംഗ്ദള്‍ കര്‍ണാടക സംസ്ഥാന കണ്‍വീനറുമായ വി സുനില്‍ കുമാര്‍ മത്സരിക്കുന്ന കാര്‍ക്കള മണ്ഡലത്തിലെ റോഡ്‌ഷോയില്‍ നടത്തിയ പ്രസംഗത്തില്‍, അയോധ്യയില്‍ ക്ഷേത്രം നിര്‍മാണം തടസപ്പെടുത്തിയവരാണ് കോണ്‍ഗ്രസ് എന്ന് യോഗി പറഞ്ഞു. നിയമ വഴിയിലൂടെ ബിജെപി നടത്തിയ പോരാട്ട വിജയമായി അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. അടുത്ത ജനുവരിയില്‍ ക്ഷേത്രം ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. ദേശസുരക്ഷാ ശക്തിയായ ബജ്‌റംഗ്ദള്‍ നിരോധിക്കും എന്നാണ് പോപുലര്‍ ഫ്രണ്ട് സംരക്ഷകരായ കോണ്‍ഗ്രസ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ഉദയ് ഷെട്ടി, ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് എന്നിവരാണ് ഇവിടെ ജനവിധി തേടുന്ന മറ്റുള്ളവര്‍. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാള്‍ മണ്ഡലത്തില്‍ ബിജെപിയുടെ രാജേഷ് നായികിന് വോടഭ്യര്‍ത്ഥിച്ച് ആദിത്യനാഥ് റോഡ്‌ഷോ അവസാനിപ്പിച്ചു. മുന്‍ മന്ത്രി ബി രമാനാഥ് റൈ (കോണ്‍ഗ്രസ്) യാണ് ഈ മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥി. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി, അതത് മണ്ഡലങ്ങളിലെയും അയല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍, നേതാക്കള്‍ ഒപ്പം സഞ്ചരിച്ചു.

Keywords: Mangalore News, Karnataka Election News, Udupi News, BJP News, Yogi Adityanath, Uttar Pradesh CM Yogi Adityanath, BJP, Congress, Politics, Karnataka Politics, Uttar Pradesh CM Yogi Adityanath hold roadshow in DK and Udupi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia