യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
May 18, 2013, 12:14 IST
ബാംഗ്ലൂര്‍: മംഗലാപുരം എം.എല്‍.എ. യു.ടി ഖാദര്‍ കര്‍ണാടക മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ആരോഗ്യ വകുപ്പാണ് ഖാദറിന് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ രാജ്ഭവനിലെ ഗസ്റ്റ് ഹൗസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര് ഭരദ്വാജാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. യു.ടി. ഖാദറടക്കം 28 മന്ത്രിമാരാണ് മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തത്.
ഉപ്പള സ്വദേശിയാണ് യു.ടി. ഖാദര്‍. ബി.ജെ.പി.യിലെ ചന്ദ്രഹാസ് ഉള്ളാളിനെ 29,111 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ യു.ടി. ഖാദര്‍ ഇത്തവണ മംഗലാപുരം എംഎല്‍എയായത്. നേരത്തെ രണ്ടു തവണ അദ്ദേഹം മംഗലാപുരം എംഎല്‍എയായിരുന്നു.
പിതാവ് യു.ടി. ഫരീദിന്റെ മരണത്തെതുടര്‍ന്നാണ് ഖാദര്‍ രാഷ്ട്രീയ രംഗത്തിറങ്ങിയതും പിന്നീട് എം.എല്‍.എ. ആയതും. 2007 ലാണ് ഖാദറിന്റെ മംഗലാപുരം മണ്ഡലത്തിലെ കന്നിജയം. രണ്ട് തവണയായി ആറു കൊല്ലം അദ്ദേഹം നിയമസഭയെ പ്രതിനിധീകരിച്ചു.
Keywords: Pledge, Minister, Uppala, Congress, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.