ഇന്ത്യാന ആശുപത്രിയുടെ സേവനം മാതൃകാപരം: ആരോഗ്യമന്ത്രി യു.ടി ഖാദര്‍
Oct 5, 2013, 10:48 IST
മംഗലാപുരം: ഹൃദ്രോരോഗികള്‍ക്കായി സൗജന്യ പരിശോധന ക്യാമ്പ് നടത്തുന്ന മംഗലാപുരത്തെ ഇന്ത്യാന ആശുപത്രി കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ സന്ദര്‍ശിച്ചു. ആശുപത്രിയുടെ സേവനം മഹത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് വലിയ രീതിയിലുള്ള സേവനാണ് ഇന്ത്യാന ആശുപത്രി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവന പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ഡോ. യൂസുഫ് കുമ്പള, ആശുപത്രി ചെയര്‍മാന്‍ അലി കുമ്പള എന്നിവരെ അദ്ദേഹം പ്രശംസിച്ചു. ലോക ഹൃദ്രോഗദിനം മുതല്‍ ഒക്ടോബര്‍ 30 വരെയാണ് മംഗലാപുരം ഇന്ത്യാന ആശുപത്രിയിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം പദ്ധതി നടപ്പിലാക്കുന്നത്. ഹൃദയ പരിശോധനയ്ക്ക് ആന്‍ജിയോഗ്രാം ഉള്‍പെടെയുള്ള സേവനങ്ങള്‍ ഈ കാലയളവില്‍ ആശുപത്രിയില്‍ സൗജന്യമാണ്.
ആശുപത്രിയുടെ പൊതുജന സേവനത്തിന്റെ ഭാഗമായാണ് ദരിദ്രരും നിരക്ഷരരും ഗ്രാമങ്ങളില്‍ താമസിക്കുന്നവരുമായ ജനങ്ങള്‍ക്ക് അവരുടെ രോഗം കണ്ടുപിടിച്ച് ചികിത്സാ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്.
'കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം' ഇന്ത്യാന ആശുപത്രിയില്‍ ആന്‍ജിയോഗ്രാം സൗജന്യം
സേവന പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ഡോ. യൂസുഫ് കുമ്പള, ആശുപത്രി ചെയര്‍മാന്‍ അലി കുമ്പള എന്നിവരെ അദ്ദേഹം പ്രശംസിച്ചു. ലോക ഹൃദ്രോഗദിനം മുതല്‍ ഒക്ടോബര്‍ 30 വരെയാണ് മംഗലാപുരം ഇന്ത്യാന ആശുപത്രിയിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം പദ്ധതി നടപ്പിലാക്കുന്നത്. ഹൃദയ പരിശോധനയ്ക്ക് ആന്‍ജിയോഗ്രാം ഉള്‍പെടെയുള്ള സേവനങ്ങള്‍ ഈ കാലയളവില്‍ ആശുപത്രിയില്‍ സൗജന്യമാണ്.
ആശുപത്രിയുടെ പൊതുജന സേവനത്തിന്റെ ഭാഗമായാണ് ദരിദ്രരും നിരക്ഷരരും ഗ്രാമങ്ങളില്‍ താമസിക്കുന്നവരുമായ ജനങ്ങള്‍ക്ക് അവരുടെ രോഗം കണ്ടുപിടിച്ച് ചികിത്സാ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്.
Keywords : Mangalore, Hospital, Minister, Visits, Karnataka, National, Indiana Hospital, UT Kader, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.