UPSC Jobs | മെഡിക്കൽ വിദ്യാർഥികൾക്ക് ജോലിക്ക് വമ്പൻ അവസരം; യു പി എസ് സി അപേക്ഷ ക്ഷണിച്ചു; 1261 ഒഴിവുകൾ; കൂടുതൽ അറിയാം
ന്യൂഡെൽഹി: (www.kasargodvartha.com) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2023 ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയുടെ (UPSC CMS 2023) വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ upsc(dot)gov(dot)in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷിക്കാം.
മെഡിക്കൽ മേഖലയിൽ സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള സുവർണാവസരമാണിത്. 1200-ലധികം ഒഴിവുകൾ നികത്തും. ഓൺലൈൻ അപേക്ഷകൾ 2023 ഏപ്രിൽ 18 മുതൽ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മെയ് ഒമ്പത് വരെ അപേക്ഷിക്കാം. ജൂലൈ 16നാണ് പരീക്ഷ. പരീക്ഷയ്ക്ക് മുന്നോടിയായി അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റിൽ റിലീസ് ചെയ്യും.
ഒഴിവ് വിശദാംശങ്ങൾ
വിഭാഗം - 1
മെഡിക്കൽ ഓഫീസർ ഗ്രേഡ് ഇൻ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസേർസ് സബ്-കേഡർ ഓഫ് സെൻട്രൽ ഹെൽത്ത് സർവീസ് - 584 തസ്തികകൾ
വിഭാഗം - 2
റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ - 300 തസ്തികകൾ
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ - 1 പോസ്റ്റ്
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്-II - 376 തസ്തികകൾ
ആകെ ഒഴിവുള്ള തസ്തികകൾ - 1261
യോഗ്യത
ഉദ്യോഗാർത്ഥി എംബിബിഎസ് ഫൈനൽ പരീക്ഷയും പ്രായോഗിക പരീക്ഷയും വിജയിച്ചിരിക്കണം. അപേക്ഷകരുടെ പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 32 വയസ്സിൽ കൂടരുത്. എന്നിരുന്നാലും, സെൻട്രൽ ഹെൽത്ത് സർവീസസിലെ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസേഴ്സ് സബ്-കേഡറിലെ മെഡിക്കൽ ഓഫീസർ ഗ്രേഡിന് പ്രായപരിധി 35 വയസ്സിൽ കൂടരുത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ഉണ്ടായിരിക്കും. കൂടുതൽ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ പരിശോധിക്കാം.
തിരഞ്ഞെടുപ്പ് പ്രക്രിയ
പരീക്ഷ രണ്ട് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ്-
i) രണ്ട് പേപ്പറുകളിലായുള്ള എഴുത്തുപരീക്ഷ (500 മാർക്ക്), ഓരോ പേപ്പറിനും പരമാവധി 250 മാർക്ക്. ഓരോ പേപ്പറും രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും.
ii) എഴുത്തുപരീക്ഷയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത അഭിമുഖം (100 മാർക്ക്).
അപേക്ഷ ഫീസ്
സ്ത്രീകൾ/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ഉദ്യോഗാർത്ഥികൾ 200 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും.
Keywords: New, National, Job, New Delhi, Delhi, UPSC, CMS, Notification, Apply, Recruitment, Vacancy, UPSC CMS 2023 Notification: Know how to apply for 1261 recruitment vacancies.