Civil Services Result | സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ 4 റാങ്ക് നേടിയത് വനിതകള്‍
May 30, 2022, 16:52 IST
ന്യൂഡെല്‍ഹി: (www.kvartha.com) സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് നേടിയത് വനിതകളാണ്. ഒന്നാം റാങ്ക് ഉത്തര്‍പ്രദേശ് സ്വദേശി ശ്രുതി ശര്‍മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി സിംഗ്ലയും ഐശ്വര്യ വര്‍മയും നേടി.
യോഗ്യത പട്ടികയില്‍ ആകെ 685 ഉദ്യോഗാര്‍ഥികളാണുള്ളത്. 21-ാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി യ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. 'രാജ്യത്തിന്റെ വികസനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. വിജയിക്കാനാകാത്തവരുടെ നിരാശ മനസിലാകുന്നുണ്ട്, ഇവര്‍ക്ക് എത് മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് രാജ്യത്തിന് അഭിമാനമായി മാറാനാകും' -പ്രധാനമന്ത്രി പറഞ്ഞു.
Keywords: New Delhi, News, National, Result, Prime Minister, Examination, Narendra Modi, UPSC Civil Services Result declared.