city-gold-ad-for-blogger

മരുമകളെ വെടിവെച്ചു കൊന്ന ശേഷം മുങ്ങിയ ഗൃഹനാഥന്റെ അസ്ഥികൂടം കാട്ടില്‍

സുള്ള്യ: (www.kasargodvartha.com 29/01/2015) മരുമകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി പോലീസ് അന്വേഷിക്കുകയായിരുന്ന 57 കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ വനത്തില്‍ കണ്ടെത്തി. സുബ്രഹ്മണ്യയ്ക്കടുത്ത കൊല്ലമൊഗറു ഉപ്പുകളയിലെ നാഗപ്പ ഗൗഡ (57)യാണ് മരിച്ചത്.

ഉപ്പുകള കൊട്‌നടുക്ക ആനേകാല്‍പു വനത്തില്‍ ബുധനാഴ്ച വൈകിട്ടാണ് മൃതദേഹാവശിഷ്ടങ്ങള്‍ കാണപ്പെട്ടത്. മരുമകള്‍ വിദ്യയെ വീട്ടില്‍ വെച്ചു വെടിവെച്ചു കൊന്ന ശേഷം സ്ഥലം വിട്ടതായിരുന്നു ഗൗഡ. സ്വത്തവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു കാരണമായത്. പ്രതിയ്ക്കു വേണ്ടി തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കാണപ്പെട്ടത്.
മരുമകളെ വെടിവെച്ചു കൊന്ന ശേഷം മുങ്ങിയ ഗൃഹനാഥന്റെ അസ്ഥികൂടം കാട്ടില്‍

പശുവിനെ അന്വേഷിച്ചു പോയവരാണ് കാട്ടില്‍ അസ്ഥികൂടവും വസ്ത്രങ്ങളും കണ്ടെത്തിയത്. ഇതിനടുത്തായി വെടിവെക്കാനുപയോഗിച്ച തോക്കും കണ്ടെത്തി. പരിശോധനയിലാണ് ഇത് നാഗപ്പ ഗൗഡയുടേതാണെന്നു മനസിലായത്.

എട്ടു മാസം മുമ്പാണു വിദ്യയുടെ കൊലപാതകം നടന്നത്. സുബ്രഹ്മണ്യ പോലീസ് സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : National, Karnataka, Sullia, Dead body, forest, Police, Investigation, Uppukala woman's murder suspect found dead inside forest. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia