city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറും'; ആദ്യ ഘട്ട വോടെടുപ്പ് നടക്കുന്ന ദിനത്തില്‍ വോടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 10.02.2022) ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രദ്ധിച്ച് ബിജെപി സര്‍കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യയ്ക്ക് വോട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.

വോടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിക്ക് വോട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. നിങ്ങളുടെ വോട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എന്റെ മനസില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല' യോഗി വോടര്‍മാരോടായി പറഞ്ഞു.

ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍കാര്‍ അര്‍പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി പറഞ്ഞു. ബിജെപി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ തിരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

'അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറും'; ആദ്യ ഘട്ട വോടെടുപ്പ് നടക്കുന്ന ദിനത്തില്‍ വോടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്


പടിഞ്ഞാറന്‍ യുപിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോടെടുപ്പ് നടക്കുന്നത്. 2.27 കോടി വോടര്‍മാര്‍ വോട് രേഖപ്പെടുത്തും. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് രാവിലെ ഏഴ് മണിക്ക് തുടങ്ങി. 

2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 53 സീറ്റുകളും സമാജ് വാദി പാര്‍ടിയും ബിഎസ്പിയും രണ്ട് വീതവും, ആര്‍എല്‍ഡി ഒരു സീറ്റും നേടിയിരുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.    

ജാട്ടുകള്‍ നിര്‍ണായക ശക്തിയാകുന്ന ഈ ഘട്ടത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി 17 സ്ഥാനാര്‍ഥികളേയും സമാജ്‌വാദി പാര്‍ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‌വാദി പാര്‍ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്.

Keywords: News, National, India, New Delhi, Top-Headlines, Election, Politics, Political party, Kerala, 'UP will become Kerala': Yogi's ‘warning’ for voters on polling day

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia